മുനവ്വറലി ശിഹാബ് തങ്ങള്‍; തേജസ് വാര്‍ത്ത വാസ്തവ വിരുദ്ധം: പിണങ്ങോട്

ചേളാരി: 2012 ജൂലൈ 18 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ മുനവ്വറലി ശിഹാബ് തങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നതായും അതിന്ന് താന്‍ വിശദീകരണം നല്‍കിയതായും ജുലൈ 19 ലെ തേജസ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍സാഹിബ്‌ അറിയിച്ചു. 18 ന് ചേര്‍ന്ന മുശാവറ മീറ്റിങ്ങില്‍ പങ്കെടുക്കുകയൊ വിശദീകരണം നല്‍കുകയൊ ചെയ്തിട്ടില്ലെന്നിരിക്കെ വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കി തെറ്റിദ്ധാരണകള്‍ പരത്തുന്ന നടപടി അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.