ജുമുഅ: സമയത്ത്‌ പരീക്ഷ; SKSSF ക്യാമ്പസ്‌ വിംഗ്‌ പരീക്ഷാകേന്ദ്രങ്ങളിലേക്ക്‌ മാര്‍ച്ച്‌ നടത്തും

കോഴിക്കോട്‌ : ആഗസ്റ്റ്‌ മൂന്ന്‌, വെള്ളിയാഴ്‌ച്ച ജുമുഅ: സമയത്ത്‌ ഐ.ടി.ഐ തിയറി എക്‌സാം നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ വിംഗ്‌ പരീക്ഷാകേന്ദ്രങ്ങളിലേക്ക്‌ മാര്‍ച്ച്‌ നടത്തും. 
കേന്ദ്ര തൊഴില്‍ വകുപ്പിനു കീഴിലുള്ള ഐ.ടി.ഐ കോഴ്സില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ജുമുഅ: സമയത്ത്‌ നടന്നു വന്നിരുന്ന ഐ,ടി.ഐ സോഷ്യല്‍ സയന്‍സ്‌, പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ഇത്തവണ മാറ്റിവെച്ചിരുന്നു. അതേ സമയം ഇതുവരെ മറ്റ്‌ ദിവസങ്ങളില്‍ നടന്നിരുന്ന `ട്രേഡ്‌ തിയ്യറി ' പരീക്ഷ ഈ തവണ ആഗസ്റ്റ്‌ മൂന്നിനു വെള്ളിയാഴ്‌ച്ച ഒരു മണിക്കാണ്‌ ടൈം ടേബിള്‍ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. പരീക്ഷാ സമയക്രമം മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര തൊഴില്‍ വകുപ്പ്‌ മന്ത്രി, സംസ്ഥാന തൊഴില്‍ വകുപ്പ്‌ മന്ത്രി തുടങ്ങിയവര്‍ക്ക്‌ നിവേദനം നല്‍കിയിട്ടുണ്ടായിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവര്‍ സമയക്രമത്തില്‍ മാറ്റം വരുത്തുകയോ, വ്യക്ത്‌മായ മറുപടി നല്‌കാന്‍ തയ്യാറാവുകയോ ചെയ്യാത്തത്‌ പ്രതീഷേധം അര്‍ഹിക്കുന്നതാണ്‌.
ഐ.ടി,ഐ യുടെ തന്നെ സപ്ലിമെന്ററി പരീക്ഷ സാധാരണയായി വെള്ളിയാഴ്‌ച്ച 2 മണിക്കാണ്‌ എന്നതില്‍ നിന്നും വെള്ളിയാഴ്‌ച്ച ഒരു മണിക്ക്‌ നടത്തുന്ന റഗുലര്‍ പരീക്ഷകള്‍ വളരെ ബോധ്യപൂര്‍വ്വാമാണെന്നത്‌ വ്യക്തം. ഭരണഘടനയുടെ ഇരുപത്തഞ്ചാം അദ്ധ്യായത്തിന്റെ പരസ്യലംഘനമാണ്‌ ഇവിടെ നടക്കുന്നത്‌. 
കേരളത്തില്‍ 73 കേന്ദ്രങ്ങളിലാണു പരീക്ഷ നടക്കാനിരിക്കുന്നത്‌. ഇതില്‍ മുപ്പതോളം കേന്ദ്രങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണു സ്‌തിതി ചെയ്യുന്നത്‌. മുസ്ലിം വിശ്വാസികളുടെ നിര്‍ബന്ധ കര്‍മ്മത്തിനു സാഹചര്യം നല്‍കാത്തതിന്റെ പേരില്‍ ആയിരത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ വിശ്വാസികളൂടെ പുണ്യമാക്കപെട്ട റമളാന്‍ മാസത്തിലെ വെള്ളിയാഴ്‌ച്ച നഷ്‌ടമാക്കുന്നത്‌ തീര്‍ത്തും അപലനീയവും പ്രതിഷേധാര്‍ഹവുമാണ്‌. സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐ പരീക്ഷാകേന്ദ്രങ്ങളിലേക്കും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ വിംഗ്‌ ശക്തമായ പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന്‌ ക്യാമ്പസ്‌ വിംഗ്‌ സംഥാന സമിതി അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ എ.പി ആരിഫലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റര്‍ ഖയ്യൂം കടംബോട്‌ , ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്‌ , ഷാജിദ്‌ തിരൂര്‍ , അലി അക്‌ബര്‍ , ജാബിര്‍ എടപ്പാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.