കല്പറ്റ: പ്രകൃതിയുമായി കൊമ്പുകോര്‍ക്കുന്ന ദര്‍ശനത്തിന് പിടിച്ചു നില്‍ക്കാനാ വില്ലെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.സുന്നി യുവജനസംഘം റംസാന്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.പ്രകൃതിയുടെ സ്വാഭാവികാവശ്യങ്ങള്‍ പരിഗണിച്ച് ധാര്‍മിക സദാചാര നിഷ്ഠകളുടെ ജീവിതക്രമമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. വ്രതം വിശപ്പിന്റെ മഹത്വ ത്തെ വിളമ്പരപ്പെടുത്തുന്നു. ദാഹവും വിശപ്പും മഹത്വത്തിന്റെ അടയാളവും കൂടിയാണെന്ന സന്ദേശമാണ് റംസാന്‍ ഉയര്‍ത്തുന്നത്. ഇസ്‌ലാം ലോകസമൂഹങ്ങള്‍ പഠിക്കാനും പരിചയപ്പെടാനും ആഗ്രഹിക്കുന്ന മതമാണ്. മതമൈത്രിയും സാഹോദര്യവും വിഭാവനം ചെയ്യുന്നതാണ് ഇസ്‌ലാം.മനുഷ്യരുടെ മാത്രമല്ല, പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ സമസ്യ കള്‍ക്ക് ഇസ്‌ലാമിന് ഉത്തരം പറയാനാവുന്നുവെന്ന് മാത്രമല്ല ലോകസമാധാനം ഉറപ്പുവരുത്താനും സാധിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പനന്തറ മുഹമ്മദ്, പി.സി.ഇബ്രാഹിം ഹാജി, നാസിര്‍ ഫൈസി കൂടത്തായ്, വി.മൂസക്കോയ മുസ്‌ല്യാര്‍, മുക്കം ഉമര്‍ ഫൈസി, സി.എച്ച്.മുഹമ്മദ് സഅദി, മുജീബ് ഫൈസി പൂക്കോട്, ഇബ്രാഹിം ഫൈസി പേരാല്‍ എന്നിവര്‍ സംസാരിച്ചു.