മക്കരപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ് മേഖലാ തലങ്ങളില്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്ത മക്കരപ്പറമ്പ് മേഖലാ കൗണ്‍സില്‍ മീറ്റ് സമാപിച്ചു. ജില്ലാ സെക്രട്ടറി ജഅ്ഫര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ആത്മീയ സദസ്സ്, അനുസ്മരണം, അവാര്‍ഡ്ദാനം, ഗ്രൂപ്പ് ചര്‍ച്ച, പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം തുടങ്ങിയവ കൗണ്‍സിലില്‍ നടന്നു. ആത്മീയ സദസ്സിന് അബ്ദുള്ള ദാരിമി പനങ്ങാങ്ങര, അബ്ദുല്‍ ബാരി ഫൈസി മീനാര്‍കുഴി, നിസാര്‍ ഫൈസി വടക്കാങ്ങര നേതൃത്വം നല്‍കി. ഉനൈസ് കടൂപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. ഈ വര്‍ഷം പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ യില്‍ നിന്നും മൂന്നാം റാങ്ക് നേടിയ സാലിം ഫൈസി പാതിരമണ്ണക്കുള്ള അവാര്‍ഡ്ദാനം മേഖലാ വൈസ് പ്രസിഡന്റ് ഹംസ ഫൈസി മുല്ലപ്പള്ളി നല്‍കി.
ആറുമാസത്തെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കാനുള്ള ഗ്രൂപ്പ് ചര്‍ച്ചക്ക് മജീദ് മാസ്റ്റര്‍ വെള്ളില, അബ്ദുല്‍ വഹാബ് പടിഞ്ഞാറ്റുമുറി, ഫിര്‍ദൗസ് വാഫി കൂട്ടിലങ്ങാടി നേതൃത്വം നല്‍കി. അനീസ് റഹ്മാന്‍ ഫൈസി സ്വാഗതവും അബ്ദുല്‍ ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.