കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സഹചാരി മെഡിക്കല്‍കെയര്‍ സംഘടിപ്പിക്കുന്ന റംസാന്‍പ്രഭാഷണം ജൂലായ് 23 മുതല്‍ 29 വരെ കണ്ണൂര്‍ പോലീസ് മൈതാനത്ത് നടക്കും. ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 26ന് എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ.യും 28ന് കൃഷിമന്ത്രി കെ.പി.മോഹനനും പരിപാടി ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ 29ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്യും. കൂട്ടപ്രാര്‍ഥനയ്ക്ക് മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ സിദ്ധിഖ് ഫൈസി വെണ്‍മണല്‍, സലാം ദാരിമി കിണവക്കല്‍, ജുനൈദ് ചാലാട്, ശഹീര്‍ പാപ്പിനിശ്ശേരി എന്നിവര്‍ പങ്കെടുത്തു.