കാമ്പയിനിന്റെ ഭാഗമായി അക്കാദമി വിതരണം ചെയ്ത കവര്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സംഭാവന നിക്ഷേപിച്ച് തിരിച്ചേല്‍പ്പിക്കുന്നു. |
കല്‍പ്പറ്റ: ദീനിന്റെ നിലനില്‍പിന് ഒരു കൈതാങ്ങ് എന്ന പ്രമേയവുമായി ജൂലൈ 7 മുതല്‍ ആരംഭിച്ച വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ റംസാന്‍ കാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. 14 മേഖലാ തലങ്ങളിലും മഹല്ല് ഭാരവാഹികളുടേയും ഉസ്താദുമാരുടേയും കണ്‍വെന്‍ഷന്‍ ചേരുകയും മേഖലാതല സംഘാടക സമിതകള്‍ക്ക് രൂപം നല്‍കുകയും തുടര്‍ന്ന് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ കണ്‍വെന്‍ഷനുകളും മഹല്ലു തലങ്ങളില്‍ കുടുംബസംഗമങ്ങളും നടത്തി.
ജില്ലയിലെ മുഴുവന്‍ പള്ളികളിലും ജൂലൈ 13 ന് സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന ലഘുലേഖ വിതരണം ചെയ്യുകയും കവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് മഹല്ലു ഭാരവാഹികളുടേയും സംഘടനാ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഓരോ മഹല്ലിലും വീടുകളില്‍ സ്ഥാപനം മുദ്രണം ചെയ്ത സംഭാവന കവറുകള്‍ എത്തിച്ചു. സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം പള്ളികളില്‍ തറാവീഹിനു ശേഷം അക്കാദമി വിദ്യാര്‍ത്ഥികളുടേയും ഭാരവാഹികളുടേയും നേതൃത്വത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു വരുന്നു.
റമളാനിലെ ആദ്യവെള്ളിയാഴ്ച പിന്നിട്ടതോടെ കവറുകള്‍ തിരിച്ചു വാങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത വെള്ളിയാഴ്ചത്തോടെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മേഖലാ ഭാരവാഹികള്‍ 4 ന് ശനിയാഴ്ച 4 മണിക്ക് അക്കാദമിയില്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ത്ഥനാ സംഗമത്തോടെ സമാപിക്കും. പ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേഖലാ തലങ്ങളില്‍ കെ കെ മുത്തലിബ് ഹാജി, ഖാസിം, മുഹമ്മദ്കുട്ടി ഹസനി, കാവുങ്ങല്‍ മൊയ്തുട്ടി(കമ്പളക്കാട്) നെയ്യില്‍ സൂപ്പി, അബ്ബാസ് മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി,സിഅബ്ദുല്‍ ഖാദിര്‍(കല്‍പ്പറ്റ) മഞ്ചേരി ഉസ്മാന്‍, അബ്ദുല്‍ ജലീല്‍ ദാരിമി, അര്‍ഷാദ് ചെറ്റപ്പാലം, മിഖ്ദാദ് ഹസനി(മാനന്തവാടി) ഇബ്രാഹി മാസ്റ്റര്‍ കൂളിവയല്‍, അബ്ദുല്‍ മജീദ് ദാരിമി, അഷ്‌റഫ് ഫൈസി(പനമരം) കുന്നോത്ത് ഇബ്രാഹിം ഹാജി, ഉമര്‍ ദാരിമി, എം അബ്ദു റഹിമാന്‍, എടപ്പാറ കുഞ്ഞമ്മദ്(തലപ്പുഴ) അബൂബക്കര്‍ ബാഖവി,അബ്ദുല്‍ നാസര്‍ മീനങ്ങാടി, ഉമര്‍ ലത്വീഫി, മുഹമ്മദ് ദാരിമി(മീനങ്ങാടി) കെ സി കെ തങ്ങള്‍, അബ്ദുല്‍ ജലീല്‍ ദാരിമി, എ കെ അഹ്മദ് നായ്ക്കട്ടി, മുജീബ് ഫൈസി (സുല്‍ത്താന്‍ ബത്തേരി) പി കെ മൊയ്തു, ഉസ്മാന്‍ ഫൈസി, മൂസ മാസ്റ്റര്‍, (തരുവണ)പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, നൂറുദ്ദീന്‍ ഫൈസി, കീഴട്ട ഇബ്രാഹിം ഹാജി, (വെള്ളമുണ്ട) പോള പോക്കര്‍ ഹാജി, കാസിം ദാരിമി, കാഞ്ഞായി ഉസ്മാന്‍, മൊയ്തൂട്ടി യമാനി(പടിഞ്ഞാറത്തറ), എ കെ മുഹമ്മദ്കുട്ടി ഹാജി, സി പി മുഹമ്മദ്കുട്ടി ഫൈസി, ഉമര്‍ഹാജി(റിപ്പണ്‍) ഫൈസല്‍ ഫൈസി, മൊയ്തീന്‍ മേപ്പാടി, ഇബ്രാഹിം നെല്ലിമുണ്ട(മേപ്പാടി) അഷ്‌റഫ് മലായി, അനീസ് ഫൈസി, ഇബ്രാഹിം മേച്ചേരി(പൊഴുതന), കണക്കയില്‍ മുഹമ്മദ്, ജമാലുദ്ദീന്‍ ഫൈസി, ബീരാന്‍കുട്ടി തൊവരിമല(ആനപ്പാറ) എന്നിവരാണ് നേതൃത്വം നല്‍കുന്നത്.