മക്ക:ജൂലൈ 19 (ശഅബാന്‍ 29) വ്യാഴാഴ്ച അസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ശഅ്ബാന്‍ 29ന്റെ അസ്തമയത്തിന് ശേഷം മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. മാസപ്പിറവി ദര്‍ശിക്കുന്നവര്‍ സുപ്രീം കോടതിയെയോ, തൊട്ടടുത്ത മറ്റു കോടതിയെയോ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണം. നഗ്‌ന നേത്രം കൊണ്ടോ ടെലസ്‌കോപ് ഉപയോഗിച്ചോയുള്ള മാസപ്പിറവി ദര്‍ശനമാണ് കോടതി പരിഗണിക്കുക. അന്ന് മാസപ്പിറവി ദര്‍ശിക്കുന്നില്ലെങ്കില്‍ പിറ്റേദിവസം ശഅ്ബാന്‍ 30 പൂര്‍ത്തിയായതായി കണക്കാക്കിയായിരിക്കും റമദാന്‍ ആരംഭിക്കുക.
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ ഖത്തര്‍ ഒഖാഫ് മന്ത്രാലയവും അഭ്യര്‍ഥിച്ചിട്ടുണ്ട്. മാസപ്പിറവി കണ്ടെന്ന് ഉറപ്പുള്ളവര്‍ ദഫ്നയിലുള്ള ഒൗഖാഫ് ആസ്ഥാനത്തെത്തി അവരുടെ സാക്ഷിമൊഴി നല്‍കണം. ബന്ധപ്പെട്ട ഔഖാഫ് സമിതിയുടെ പ്രത്യേക യോഗം വ്യാഴാഴ്ച മഗ്രിബ് നമസ്കാര ശേഷം ചേരും.
അതെ സമയം ഒരു ദിവസം വൈകിയാണ് കേരളത്തില്‍ ശഅ്ബാന്‍ മാസം ആരംഭിച്ചത് എന്നതിനാല്‍
റമദാന്‍ മാസപ്പിറവി ദ്²ൃശ്യമായില്ലെങ്കില്‍ ഈ വ്യത്യാസം റമസാന്‍ വ്രതാരംഭത്തിലും ഉണ്ടാവാനാണ് സാധ്യത