ഖുര്‍ആന്‍ പാരായണം മെഗാ മത്സരം 29ന് തുടങ്ങും

 മത്സരാര്‍ത്ഥികള്‍ 27നകം രജിസ്റ്റര്‍ ചെയ്യണം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി റമസാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തിന് 29ന് തുടക്കമാകും. രാവിലെ 11 മണിക്ക് മലപ്പുറം സുന്നിമഹലില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഹുസൈന്‍കുട്ടി മൗലവി, ശാഹുല്‍ ഹമീദ് മേല്‍മുറി പ്രസംഗിക്കും. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ രണ്ടാം റൗണ്ട് ആഗസ്റ്റ് ഒന്നിന് തിരൂരിലും മൂന്ന്, നാല് റൗണ്ടുകള്‍ കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണപ്പതക്കത്തിനുള്ള ഫൈനല്‍ റൗണ്ട് കരിങ്കല്ലത്താണിയിലും നടക്കും.
താല്‍പര്യമുള്ള ജില്ലയിലെ മത്സരാര്‍ത്ഥികള്‍ 27നകം 9526934798, 9744059384 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.