റമളാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക: കോഴിക്കോട് ഖാസി

മലപ്പുറം: കഷ്ടപ്പെടുന്നവന്റെ മനസറിഞ്ഞ് സഹായഹസ്തം നീട്ടാനുള്ള സന്നദ്ധതയോടെ വിശുദ്ധ റമളാനില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രസ്താവിച്ചു. കടലുണ്ടിയില്‍ നടന്ന എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ഇബാദ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. 
സുപ്രധാന മതാചാരങ്ങളില്‍ പ്രമാണങ്ങളെ അനുസരിക്കുക വഴി ഐക്യം നിലനിര്‍ത്താന്‍ കഴിയും. ദഅ്‌വത്ത്, തസ്‌കിയത്ത്, പാനല്‍ ഡിസ്‌കഷന്‍ സെഷനുകള്‍ക്ക് എ.എന്‍.എസ്. തങ്ങള്‍, കെ.എം. ശരീഫ് പൊന്നാനി, ശമീര്‍ ഫൈസി ഒടമല, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, പാലോളി അബൂബക്കര്‍, നൗശാദ് ചെട്ടിപ്പടി, അബ്ദു റസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. അലി ഫൈസി പാവണ്ണ, സൈനുദ്ദീന്‍ ഫൈസി വേങ്ങര, കോമുക്കുട്ടി ഹാജി ചേളാരി പ്രസംഗിച്ചു. മേഖലാ ഖത്മുല്‍ ഖുര്‍ആന്‍ സംഗമം, ഇസ്‌ലാമിക് ടീനേജ് കാമ്പസ് എന്നീ പരിപാടികള്‍ക്ക് രൂപം നല്‍കി.