Showing posts with label VENGAPPALLI. Show all posts
Showing posts with label VENGAPPALLI. Show all posts

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ 'സ്‌നേഹപൂര്‍വ്വം സുപ്രഭാതം'

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. ഇടിയംവയല്‍ സ്വദേശി കോണ്‍ട്രാക്ടര്‍ ടി നൗഫലാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം കോളജ് ലീഡര്‍ ബാദുഷ ചേളാരിക്ക് നല്‍കി പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി അധ്യക്ഷനായി. ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഈനുദ്ദീന്‍ ബാഖവി, ഷിജില്‍ വാഫി, നാഫിഹ് വാഫി, ജംഷാദ് മാസ്റ്റര്‍, നാസിദ് മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്ദുല്ല ബാഖവി, ബീരാന്‍കുട്ടി ബാഖവി എന്നിവര്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 2002ല്‍ ആരംഭിച്ച സ്ഥാപനം 13-ാം വാര്‍ഷിക രണ്ടാം സനദ്ദാന സമ്മേളനത്തിന്റെ ഒരുക്കത്തിലാണ്. ഇതിനകം 70 വിദ്യാര്‍ഥികള്‍ വാഫി പഠനം പൂര്‍ത്തിയാക്കി വിവിധ മഹല്ലുകളില്‍ സേവനം ചെയ്തു വരുന്നു.
വാഫി, ഉമറലി തങ്ങള്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് എന്നിവിടങ്ങളിലായി ക്യാംപസില്‍ 200ലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ജില്ലാ ഖാസി കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്.

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി റംസാന്‍ കാമ്പയിന്‍: കവര്‍ വിതരണം ജൂണ്‍ 27 ന് വെള്ളിയാഴ്ച

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ വീടുകളിലും കവറുകള്‍ വിതരണം ചെയ്യാന്‍ മേഖലാ ഭാരവാഹികളുടെ യോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 
ജൂണ്‍ 27 ന് വെള്ളിയാഴ്ച പള്ളികളില്‍ കവര്‍ വിതരണം നടത്തുമെന്ന് ബന്ധപപെട്ടവർ അറിയിച്ചു. ജൂലൈ നാലോടു കൂടി തിരിച്ചു വാങ്ങും. അക്കാദമി കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കലാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ജില്ലാ സംഘാടക സമിതി ചെയര്‍മാന്‍ പനന്തറ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. 
വിവിധ മേഖലകളെ പ്രതിനിധീകരിച്ച എ കെ മുഹമ്മദ്കുട്ടി ഹാജി, ഫൈസല്‍ ഫൈസി, അബ്ദുല്‍ അസീസ് പൊഴുതന, പി അബൂബക്കര്‍ ഹാജി, എടപ്പാറ കുഞ്ഞമ്മദ്, അബ്ദുല്‍ റഷീദ് ദാരിമി, സഈദ് ഫൈസി, അബ്ബാസ് മൗലവി, മുജീബു റഹ്മാന്‍ ഫൈസി, കണക്കയില്‍ മുഹമ്മദ്, ഇ ടി ബാപ്പു ഹാജി, മുസ്തഫ ദാരിമി, അനീസ് ഫൈസി, എന്‍ സൂപ്പി, കെ ടി ബീരാന്‍, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, ശംസുദ്ദീന്‍ റഹ്മാനി സംസാരിച്ചു.

പാണ്ഡിത്യം മനുഷ്യനെ വിനയാന്വിതനാക്കുന്നു - പിണങ്ങോട്

വെങ്ങപ്പള്ളി: പാണ്ഡിത്യം മനുഷ്യനെ വിനയാന്വി തനാക്കുമെ ന്നതിന്റെ ഏറ്റവും നല്ല ഉദാഹരണ മായിരുന്നു പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാരെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പാറന്നൂര്‍ ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ജഅ്ഫര്‍ ഹൈത്തമി, കുഞ്ഞിമുഹമ്മദ് ദാരിമി, പനന്തറ മുഹമ്മദ്,

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷികം; G നാളെ മുതല്‍

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷികത്തിന്റെ ഭാഗമായി താലൂക്ക് തലങ്ങളില്‍ നടത്തപ്പെടുന്ന ദഅ്‌വാ സംഗമങ്ങള്‍ 25 ന് ചൊവ്വാഴ്ച ആരംഭിക്കും.ചുണ്ടേല്‍ ഇസ്സത്തുല്‍ ഇസ്‌ലാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈത്തിരി താലൂക്ക് സംഗമം രാവിലെ 10.30 ന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ പങ്കെടുക്കും. യൗവ്വനം ബാധ്യതകള്‍ മറന്നുവോ എന്ന വിഷയം ഫരീദ് റഹ്മാനി കാളികാവ് അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന ജനറല്‍ ടോക്കിന് ഇബ്രാഹിം ഫൈസി പേരാല്‍, ശംസുദ്ദീന്‍ റഹ്മാനി, ഹാരിസ് ബാഖവി നേതൃത്വം നല്‍കും.26 ന് ബുധനാഴ്ച കല്ലുവയല്‍ മദ്‌റസാ ഹാളില്‍ നടക്കുന്ന ബത്തേരി താലൂക്ക് സംഗമം സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും. കെ അലി മാസ്റ്റര്‍, കെ എ നാസര്‍ര്‍ മൗലവി, എ കെ സുലൈമാന്‍ മൗലവി പ്രസീഡിയം നിയന്ത്രിക്കും. മഹല്ലുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മൂന്നുവീതം പ്രനിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. മഹല്ലുതലങ്ങളില്‍ സാമൂഹിക ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ തല്‍പരരാക്കുന്നതോടൊപ്പം അതിനാവശ്യമായ പരിശീലനം നല്‍കലാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമി 10-ാം വാര്‍ഷികം; സംഘാടക സമിതി യോഗം ഇന്ന്

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി 10-ാം വാര്‍ഷിക ഒന്നാം സനദ്‌ദാന സമ്മേളനത്തിന്‍റെ സംഘാടക സമിതിയോഗം ഇന്ന് (13 ന്‌ വ്യാഴാഴ്‌ച) ഉച്ചക്ക്‌ 2 മണിക്ക്‌ കല്‍പ്പറ്റ സമസ്‌ത ജില്ലാ കാര്യാലയത്തില്‍ ചേരുന്നതാണ്‌. ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സ്വാഗതസംഘം എക്‌സിക്യൂട്ടീവ്‌, സബ്‌കമ്മിറ്റി ഭാരവാഹികള്‍, മേഖലാ ഭാരവാഹികള്‍, അക്കാദമി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങി മുഴുവന്‍ പേരും സംബന്ധിക്കണമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ഹാരിസ്‌ ബാഖവി അറിയിച്ചു.

വെങ്ങപ്പള്ളി അക്കാദമി റംസാന്‍ കാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക്

കാമ്പയിനിന്റെ ഭാഗമായി അക്കാദമി
വിതരണം ചെയ്ത കവര്‍ ഹൈദരലി
ശിഹാബ് തങ്ങള്‍ സംഭാവന നിക്ഷേപിച്ച്
തിരിച്ചേല്‍പ്പിക്കുന്നു.
കല്‍പ്പറ്റ: ദീനിന്റെ നിലനില്‍പിന് ഒരു കൈതാങ്ങ് എന്ന പ്രമേയവുമായി ജൂലൈ 7 മുതല്‍ ആരംഭിച്ച വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ റംസാന്‍ കാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. 14 മേഖലാ തലങ്ങളിലും മഹല്ല് ഭാരവാഹികളുടേയും ഉസ്താദുമാരുടേയും കണ്‍വെന്‍ഷന്‍ ചേരുകയും മേഖലാതല സംഘാടക സമിതകള്‍ക്ക് രൂപം നല്‍കുകയും തുടര്‍ന്ന് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ കണ്‍വെന്‍ഷനുകളും മഹല്ലു തലങ്ങളില്‍ കുടുംബസംഗമങ്ങളും നടത്തി.
ജില്ലയിലെ മുഴുവന്‍ പള്ളികളിലും ജൂലൈ 13 ന് സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന ലഘുലേഖ വിതരണം ചെയ്യുകയും കവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് മഹല്ലു ഭാരവാഹികളുടേയും സംഘടനാ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഓരോ മഹല്ലിലും വീടുകളില്‍ സ്ഥാപനം മുദ്രണം ചെയ്ത സംഭാവന കവറുകള്‍ എത്തിച്ചു. സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം പള്ളികളില്‍ തറാവീഹിനു ശേഷം അക്കാദമി വിദ്യാര്‍ത്ഥികളുടേയും ഭാരവാഹികളുടേയും നേതൃത്വത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു വരുന്നു.
റമളാനിലെ ആദ്യവെള്ളിയാഴ്ച പിന്നിട്ടതോടെ കവറുകള്‍ തിരിച്ചു വാങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത വെള്ളിയാഴ്ചത്തോടെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മേഖലാ ഭാരവാഹികള്‍ 4 ന് ശനിയാഴ്ച 4 മണിക്ക് അക്കാദമിയില്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ത്ഥനാ സംഗമത്തോടെ സമാപിക്കും. പ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേഖലാ തലങ്ങളില്‍ കെ കെ മുത്തലിബ് ഹാജി, ഖാസിം, മുഹമ്മദ്കുട്ടി ഹസനി, കാവുങ്ങല്‍ മൊയ്തുട്ടി(കമ്പളക്കാട്) നെയ്യില്‍ സൂപ്പി, അബ്ബാസ് മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി,സിഅബ്ദുല്‍ ഖാദിര്‍(കല്‍പ്പറ്റ) മഞ്ചേരി ഉസ്മാന്‍, അബ്ദുല്‍ ജലീല്‍ ദാരിമി, അര്‍ഷാദ് ചെറ്റപ്പാലം, മിഖ്ദാദ് ഹസനി(മാനന്തവാടി) ഇബ്രാഹി മാസ്റ്റര്‍ കൂളിവയല്‍, അബ്ദുല്‍ മജീദ് ദാരിമി, അഷ്‌റഫ് ഫൈസി(പനമരം) കുന്നോത്ത് ഇബ്രാഹിം ഹാജി, ഉമര്‍ ദാരിമി, എം അബ്ദു റഹിമാന്‍, എടപ്പാറ കുഞ്ഞമ്മദ്(തലപ്പുഴ) അബൂബക്കര്‍ ബാഖവി,അബ്ദുല്‍ നാസര്‍ മീനങ്ങാടി, ഉമര്‍ ലത്വീഫി, മുഹമ്മദ് ദാരിമി(മീനങ്ങാടി) കെ സി കെ തങ്ങള്‍, അബ്ദുല്‍ ജലീല്‍ ദാരിമി, എ കെ അഹ്മദ് നായ്ക്കട്ടി, മുജീബ് ഫൈസി (സുല്‍ത്താന്‍ ബത്തേരി) പി കെ മൊയ്തു, ഉസ്മാന്‍ ഫൈസി, മൂസ മാസ്റ്റര്‍, (തരുവണ)പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, നൂറുദ്ദീന്‍ ഫൈസി, കീഴട്ട ഇബ്രാഹിം ഹാജി, (വെള്ളമുണ്ട) പോള പോക്കര്‍ ഹാജി, കാസിം ദാരിമി, കാഞ്ഞായി ഉസ്മാന്‍, മൊയ്തൂട്ടി യമാനി(പടിഞ്ഞാറത്തറ), എ കെ മുഹമ്മദ്കുട്ടി ഹാജി, സി പി മുഹമ്മദ്കുട്ടി ഫൈസി, ഉമര്‍ഹാജി(റിപ്പണ്‍) ഫൈസല്‍ ഫൈസി, മൊയ്തീന്‍ മേപ്പാടി, ഇബ്രാഹിം നെല്ലിമുണ്ട(മേപ്പാടി) അഷ്‌റഫ് മലായി, അനീസ് ഫൈസി, ഇബ്രാഹിം മേച്ചേരി(പൊഴുതന), കണക്കയില്‍ മുഹമ്മദ്, ജമാലുദ്ദീന്‍ ഫൈസി, ബീരാന്‍കുട്ടി തൊവരിമല(ആനപ്പാറ) എന്നിവരാണ് നേതൃത്വം നല്‍കുന്നത്.