എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ കാമ്പയിന്‍; ശാഖാതല ക്വിസ്സ് മത്സരം ആഗസ്റ്റ് 9 വരെ

കാസര്‍കോട്:'റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിനിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഇന്ന് മുതല്‍ ആരംഭിക്കും.ശാഖാതലത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് മത്സരം. ചോദ്യപേപ്പര്‍ ഇന്ന് മുതല്‍ സമസ്ത ജില്ലാ ഓഫീസില്‍ നിന്ന് ശാഖാ പ്രസിഡണ്ടോ സെക്രട്ടറിയോ നേരിട്ട് ഏറ്റുവാങ്ങണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. . മത്സരം ആഗസ്റ്റ് 9 ന് മുമ്പ് ശാഖാതല മത്സരം അവസാനിപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന വ്യക്തികള്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗസ്റ്റ് 10 ന് ജില്ലാതല ക്വിസ്സ് മത്സരത്തിന്റെ ചേദ്യപേപ്പര്‍ സമസ്ത ജില്ലാ ഓഫീസില്‍ നിന്നും വിതരണം ചെയ്യും.
കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ പാരായണ മത്സരം,സ്‌നേഹസംഗമം, ഇഫ്ത്താര്‍ മീറ്റ്, എന്നിവയും ആതുരസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സഹചാരി ഫണ്ട് ശേഖരണം നാളെ (വെള്ളിയാഴ്ച്ച) മഹല്ല് തലത്തിലും നടക്കും. ക്ലസ്റ്റര്‍ തലത്തില്‍ ബദര്‍ അനുസ്മരണം, റിലീഫ് പ്രവര്‍ത്തനം മേഖലാ തലത്തില്‍ തസ്‌കിയത്ത് ക്യാമ്പ്, ആഗസ്റ്റ് 15 ന് 'ഫെയ്ത്ത് ഇന്ത്യ ഫെയ്ത്ത് ഫ്രീഡം' സൗഹൃദസംഗമങ്ങള്‍, ശാഖാ-ക്ലസ്റ്റര്‍-മേഖലാ തലങ്ങളില്‍ വ്രതവും വിശ്വാസവും, കരുണയുടെ നോട്ടം, സ്‌നേഹ തീരം തേടി, പാശ്ചാതാപം -മനസ്സ് ഒരുങ്ങട്ടെ, പിശാച്-പ്രവേശനവഴികള്‍, സുക്ഷ്മതയുടെ അര്‍ഥതലങ്ങള്‍, സമാധാനത്തിന്റെ വീട്, നരകം-നിഷേധനത്തിന്റെ ഫലം, തുടങ്ങിയ എട്ട് വിഷയങ്ങളില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കും.