സഹചാരി ഫണ്ട് വിജയിപ്പിക്കുക-സമസ്ത

മഹല്ല് ഭാരവാഹികളും ഖതീബുമാരും മുന്നിട്ടിറങ്ങണം 
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന കമ്മിറ്റിയുടെ റിലീഫ് വിംഗായ സഹചാരിയുടെ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. ആതുര സേവന രംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി സഹചാരിയിലൂടെ നിരവധി നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സഹചാരിയിലേക്ക്  ഇന്ന് (വെള്ളി) പള്ളികളില്‍ വെച്ച് നടക്കുന്ന ഫണ്ട് ശേഖരണത്തിന് എല്ലാ മഹല്ല് ഭാരവാഹികളും ഖതീബുമാരും മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.