സകാത്ത് പാകപ്പെട്ടവന്റെ ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശം: എസ്.കെ.എസ്.എസ്.എഫ് ഡിബേറ്റ്

സകാത്ത് ഇന്നത്തെ കമ്മറ്റി കളെ ഏല്‍പ്പിക്കാവതല്ലെന്നും നേതാക്കള്‍
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സകാത്ത് ഡിബേറ്റ് 
വളാഞ്ചേരിയില്‍ എം.പി. മുസ്തഫല്‍ ഫൈസി 
ഉദ്ഘാടനം ചെയ്യുന്നു.
കോട്ടക്കല്‍: സകാത്ത് ഔദാര്യമല്ലെന്നും പാകപ്പെട്ടവന്‍ പാവപ്പെട്ടവന് നല്‍കേണ്ട അവകാശമാണെന്നും വളാഞ്ചേരിയില്‍ സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് ജില്ലാ സകാത്ത് ഡിബേറ്റ് അഭിപ്രായപ്പെട്ടു. ആധുനിക സാമ്പത്തിക ശാസ്ത്രം പകച്ചു നില്‍ക്കുന്ന പട്ടിണി, ദാരിദ്ര്യം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിലെ സകാത്ത് നടപ്പാക്കിയാല്‍ പരിഹാരമാകും. സകാത്ത് നല്‍കുന്നവര്‍ അത് ദാനമല്ലെന്നും അര്‍ഹര്‍ക്ക് നല്‍കണമെന്നും മനസ്സിലാക്കണം. അവകാശികള്‍ക്ക് എത്തുന്നുവെന്ന് ഉറപ്പ് വരുത്താനും ബാധ്യതയുണ്ട്. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഗവണ്‍മെന്റിനെ ഏല്‍പ്പിക്കാമെങ്കിലും കമ്മിറ്റികളെ ഏല്‍പ്പിച്ച് കയ്യൊഴിയുക ശരിയല്ല.
ത്വലബ ജില്ലാ സമിതി സംഘടിപ്പിച്ച സംവാദം എസ്.വൈ.എസ്. സംസ്ഥാന വൈസ്പ്രസിഡന്റ് എം.പി. മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി എടപ്പാള്‍ മോഡറേറ്ററായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷത വഹിച്ചു. സകാത്ത്: ആധുനിക ശാസ്ത്രത്തില്‍, സകാത്തിന്റെ പ്രസക്തി എന്നീ പ്രബന്ധങ്ങള്‍ അബ്ദുല്‍ ഹഖീം വാഫി , കെ മുഹമ്മദ് എടക്കര അവതരിപ്പിച്ചു. മുനീര്‍ ഹുദവി വിളയില്‍, കുഞ്ഞാവ ഹാജി, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് സ്വാഗതവും അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു.