കോഴിക്കോട്: 'കരുണയുടെ നേട്ടം കനിവിന്റെ സന്ദേശം' എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആതുര സേവനത്തിന് സഹചാരി ഫണ്ട് ശേഖരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ചികിത്സാ സാമ്പത്തിക സഹായം, ഡയാലിസിസ് ധന സഹായം, മരുന്ന് വിതരണം, ഗള്‍ഫ് വിതരണം എന്നീ രൂപങ്ങളില്‍ സഹായമെത്തിക്കാന്‍ സഹചാരിക്ക് കഴിഞ്ഞിട്ടുണ്ട്. ശാഖാ തലങ്ങളില്‍ സഹചാരി റിലീഫ് സെല്ലിന്റെ പ്രചരണം, ലഘുലേഖ വിതരണം എന്നിവ നടന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും വിശുദ്ധ റമളാനില്‍ (ജൂലൈ 27 വെള്ളി) എല്ലാ മഹല്ലുകളില്‍ നിന്നുമാണ് ഫണ്ട് സ്വരൂപിക്കുന്നത്. 28 ന് ജില്ലാ കമ്മിറ്റിയെ ഫണ്ട് ഏല്‍പ്പിച്ച് ശാഖാ കമ്മിറ്റി റസിപ്റ്റ് കൈപ്പറ്റണം. 29 ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിക്കേണ്ടതാണ്.
ഫണ്ട് സ്വീകരിക്കുന്ന ജില്ലാ കേന്ദ്രങ്ങള്‍: സമസ്ത ഓഫീസ് (കാസര്‍ഗോഡ്), ഇസ്‌ലാമിക് സെന്റര്‍ (കണ്ണൂര്‍), ഇസ്‌ലാമിക് സെന്റര്‍ (കോഴിക്കോട്), ദാറുല്‍ ഹുദാ-ചെമ്മാട്, തിരൂര്‍ സുന്നിമഹല്‍, സുന്നി മഹല്‍ മലപ്പുറം (മലപ്പുറം), സമസ്ത കാര്യാലയം-ചെറുപ്പുളശ്ശേരി (പാലക്കാട്), എസ്. കെ. എസ്. എസ്. എഫ്. ജില്ലാ ഓഫീസ് (തൃശൂര്‍), ഇസ്‌ലാമിക് സെന്റര്‍-പെരുമ്പാവൂര്‍ (എറണാകുളം), ജില്ലാ ഓഫീസ്-ആലപ്പുഴ (ആലപ്പുഴ) സമസ്ത ജില്ലാ കാര്യാലയം (ഇടുക്കി), റസ്റ്റ് ഹൗസ് (കൊല്ലം), നിബ്‌റാസുല്‍ ഇസ്‌ലാം മദ്രസ-കണിയാപുരം (തിരുവനന്തപുരം), ജുമാമസ്ജിദ്-ഗൂഡല്ലൂര്‍ (നീലഗിരി), മസ്ജിദ് ബില്‍ഡിംഗ് കല്ലടുക്ക (ദ. കന്നട), മുസ്‌ലിം ഓര്‍ഫനേജ് സിദ്ധാപുരം (കൊടക്)
യോഗത്തില്‍ സഹചാരി റിലീഫ് സെല്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ജി. എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്കര്‍ ഫൈസി മലയമ്മ, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, കെ.എന്‍.എസ്. മൗലവി, സൈതലവി റഹ്മാനി, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, സലീം എടക്കര എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.