കോഴിക്കോട് :ഐ.ടി.ഐ ട്രേഡ് തിയറി പരീക്ഷ ആഗസ്റ്റ് 3 വെള്ളി ജുമുഅ സമയത്ത് നടക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഐ.ടി.ഐ പരീക്ഷ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് അറിയിച്ചു.പരീക്ഷാ സമയക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി, സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിയിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവര്‍ സമയക്രമത്തില്‍ മാറ്റം വരുത്തുകയോ, വ്യക്ത്‌മായ മറുപടി നല്‌കാന്‍ തയ്യാറാവുകയോ ചെയ്യാത്തതാണു പരസ്യമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. മുസ്ലിം വിശ്വാസികളുടെ നിര്‍ബന്ധ കര്‍മ്മത്തിനു സാഹചര്യം നല്‍കാത്തതിന്റെ പേരില്‍ ആയിരത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വാസികളൂടെ പുണ്യമാക്കപെട്ട റമളാന്‍ മാസത്തിലെ വെള്ളിയാഴ്‌ച്ച നഷ്‌ടമാക്കുന്നത് തീര്‍ത്തും അപലനീയവും പ്രതിഷേധാര്‍ഹവുമാണ്.
ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങളായ മാളിക്കടവ്, കൊയിലാണ്ടി, വടകര, വളയം, മണിയൂര്‍, മാറാട്, ബേപ്പൂര്‍, തിരുവംബാടി എന്നിവടങ്ങളിലേക്ക് പരീക്ഷ ദിവസം രാവിലെ 10 മണിക്കാണു മാര്‍ച്ച് ആരംഭിക്കുക. എല്ലാവരും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍തിച്ചു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.സുബുലുസ്സലാം വടകര,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,മുജീബ് ഫൈസി പൂലോട്, ആര്‍വിഎ സലാം, ഷെര്‍ഹബീല്‍ മഹ്‌റൂഫ്,റഷീദ് കൊടിയൂറ, സിറാജ് ഫൈസി മാറാാട്, മുസ്‌തഫ കുറ്റ്യാടി എന്നിവര്‍ പ്രസംഗിച്ചു.