കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പെരിയപട്ടണ നൂറുല്‍ഹുദാ മദ്‌റസ (മൈസൂര്‍), മടിക്കേരി നൂറുല്‍ഹുദാ മദ്‌റസ (കൊടഗ്), ഗൂന്നഡ്ക തേക്കില്‍ മോഡല്‍ മദ്‌റസ, കുമ്പ്ര അല്‍മദ്‌റസത്തുല്‍ ഖൗസരിയ്യ ബോര്‍ഡിംഗ് മദ്‌റസ (ദക്ഷിണകന്നഡ), കുണ്ടേരി ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ, വിടുമ്പ്-കൈതേനി നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ, പെരുവ ശറഫുല്‍ ഇസ്‌ലാം മദ്‌റസ (കണ്ണൂര്‍), പട്ടിക്കാട് മിസ്ബാഹുല്‍ ഹുദാ മദ്‌റസ, ആലുങ്ങല്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ (മലപ്പുറം), അരീക്കര സ്ട്രീറ്റ് നൂറുല്‍ഹുദാ മദ്‌റസ (പാലക്കാട്), വരന്തരപ്പിള്ളി ഐ.സി.സി.ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ (തൃശൂര്‍), മഞ്ഞപ്പെട്ടി ദാറുല്‍ഹുദാ മദ്‌റസ (എറണാകുളം), തലേക്കുന്ന് ദിയാനത്തുല്‍ ഇസ്‌ലാം മദ്‌റസ (തിരുവനന്തപുരം), കെ.ഐ.സി.മദ്‌റസ മഥാര്‍ഖദീം, കെ.ഐ.സി.മദ്‌റസ വക്‌റ (ഖത്തര്‍) എന്നീ 15 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9154 ആയി ഉയര്‍ന്നു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.പി.എം.ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, എം.എം.ഖാസിം മുസ്‌ലിയാര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.