ബദിയടുക്ക: ബൈളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. കമ്മിറ്റിയുടെ സഹകരണത്തേടെ ശാഖാ കമ്മിറ്റി രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന മതപഠന ക്ലാസ്സിന്റെ ഉല്‍ഘാടനം ജൂലൈ 20 ന് വെള്ളിയാഴ്ച്ച രാവിലെ 10.30 ന് ബെളിഞ്ചം ഹദ്ദാദ്‌നഗര്‍ ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രസ്തുത ദിവസം അസര്‍ നിസ്‌ക്കാരാനന്തരം പൈക്ക മുദരിസ് സുബൈര്‍ ദാരിമി വിട്ട്‌ള പ്രഭാഷണം നടത്തും.സ്ത്രികള്‍ക്കുള്ള പഠനക്ലാസ്സ് ജൂലൈ 22 ന് ഞായറാഴ്ച്ച രാവിലെ 9.30 നും നടക്കും. രണ്ടാഴ്ച്ചയിലെരിക്കല്‍ ക്ലാസ്സ് സംഘടിപ്പിക്കാന്‍ ശാഖാ കമ്മിറ്റി യോഗം തീരുമാനിച്ചു. ശാഖാ പ്രസിഡണ്ട് അബ്ദുല്ല ഗോളിക്കട്ടയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. മൊയ്തീന്‍കുട്ടി ബൈരമൂല, ബി.പി.അബ്ദുറഹ്മാന്‍ പള്ളം, അബ്ദുല്ല ഹാജി പൊസോളിക, ബി.എം.അഷ്‌റഫ്, ഹസന്‍കുഞ്ഞി ദര്‍ക്കാസ്, ഹമീദ് പൊസോളിക, ബി.കെ.കരീം യമാനി, ബി.കെ.ഖാദര്‍, അബ്ദുല്‍ ഖാദര്‍ അലാബി, ഹസൈനാര്‍ നെല്ലിത്തെടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.