ഹാഫിള് അബൂബക്കര്‍ ഖാസിമിയുടെ റമളാന്‍പ്രഭാഷണം കാസര്‍കോട്ട് നാളെ ആരംഭിക്കും

കാസര്‍കോട്:'റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ റമളാന്‍ പ്രഭാഷണം നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി ് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് നടക്കും. വിവിധ ദിവസങ്ങളില്‍ റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്,ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍, മുസല്‍മാന്റെ ഒരു ദിവസം എന്നി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.പരിപാടി നാളെ് രാവിലെ 9 മണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പരിപാടി ഉല്‍ഘാടനം ചെയ്യും.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിക്കും. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖാ അഹമദ് മുസ്ലിയാര്‍ അല്‍ അസ്ഹരി കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കും. രണ്ടാം ദിവസം ചെവ്വാഴ്ച്ച കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കും.സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് ശൈഖുനാ എം.എ.ഖാസിം മുസ്ലിയാര്‍,അധ്യക്ഷതവഹിക്കും. ബുധനാഴ്ച്ച രാവിലെ സമാപന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.സ്വാഗതസംഘ ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷതവഹിക്കും. പ്രമുഖ സൂഫിവര്യന്‍ അത്തിപറ്റ ഉസ്താദ് ശൈഖുനാ മുഹ്ദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സമാപന കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് എം.എസ്.തങ്ങള്‍ മദനി, ചെര്‍ക്കളം അബ്ദുള്ള, എന്‍.എ. അബൂബക്കര്‍, മെട്രോ മുഹമ്മദ് ഹാജി, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി,മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, താജുദ്ദീന്‍ ദാരിമി പടന്ന, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍, സത്താര്‍ ചന്തേര തുടങ്ങിയവര്‍ സംബന്ധിക്കും. ഒന്നാം ദിവസ പരിപാടിയില്‍ സംസ്ഥാന അവാര്‍ഡ് ജേതാകളായ ഖത്തര്‍ ഇബ്രാഹിം ഹാജിയെയും മെട്രോ മുഹമ്മദ് ഹാജിയെയും ആദരിക്കും.