സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമലക്ക് സമസ്ത സ്വീകരണം നല്‍കി


അപേക്ഷകര്‍ക്കനുസരിച്ച് ഹജ്ജ്ക്വാട്ട ആവശ്യപ്പെടും
സമസ്ത നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി 
ചെയര്‍മാ നായി നിയമിതനായ ശൈഖുനാ കോട്ടുമല ടി.എം. 
ബാപ്പുമുസ്ല്യാര്‍ നന്ദി പ്രഭാഷണം നടത്തുന്നു.  
മലപ്പുറം: അപേക്ഷ കരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട നിശ്ചയിക്ക ണമെന്ന ആവശ്യം അടുത്ത ഹജ്ജ് കമ്മിറ്റി യോഗത്തിലും കേന്ദ്ര സര്‍ക്കാറിന്റെ മുന്നിലും ഉന്നയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ചുമത ലയേറ്റ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്ര ട്ടറി ശൈഖുനാ കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാര്‍ പ്രസ്താവിച്ചു.
കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് നിര്‍ദ്ദേശം വെക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ ശൈഖുനക്ക് സമസ്ത നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഹജ്ജ് അപേക്ഷകര്‍ ഏറ്റവും അധികം കേരളത്തിലാണ്. എന്നാല്‍ ജനസംഖ്യ യ്ക്കനുസരിച്ചാണ് ഇപ്പോള്‍ ക്വാട്ട നിശ്ചയിക്കുന്നത്. ജനറല്‍ ക്വാട്ടയില്‍ അവസരം ലഭിക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ അപേക്ഷകരുടെ എണ്ണം മാനദണ്ഡമാക്കണമെന്നാണ് അഭിപ്രായം. ഹജ്ജിനുള്ള സമയം അടുത്തെത്തിയിട്ടും വിമാനക്കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഉണ്ടാക്കിയിട്ടില്ലെന്നും ടെന്‍ഡര്‍ നടപടി ആയിട്ടില്ലെന്നും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
''ഇത് ഒരു അധികാര പദവിയല്ല, സേവനത്തിന്റെ പദവിയായാണ് ഞാന്‍ കാണുന്നത്. ചെയര്‍മാന്‍ സ്ഥാനം സമസ്തയ്ക്ക് ലഭിച്ച അംഗീകാരമാണ്. ഇത് ഒരു മുള്‍ക്കിരീടമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പ്രയാസമാണ്. നല്ല നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. ''- ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. 
സമസ്ത ജില്ലാ പ്രസിഡണ്ട് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹാജി കെ.മമ്മദ്‌ഫൈസി അധ്യക്ഷനായി. പി.ഉബൈദുള്ള എം.എല്‍.എ. , ഹംസക്കുട്ടി മുസ്ലിയാര്‍ ആറുശ്ശേരി, എം.കെ. മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കാളാവ് സെയ്തലവി മുസ്ലിയാര്‍, കാദര്‍ ഫൈസി കുന്നുംപുറം, കാടമ്പുഴ മൂസ ഹാജി, റഫീക്ക് അഹമ്മദ്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, സയ്യിദ് മുയീനുദ്ദീന്‍ ജിഫ്രി തങ്ങള്‍, പി.കെ. മുഹമ്മദ് ഹാജി, കൊന്നോല യൂസഫ്, ചെറുകുളം അബ്ദുള്ള ഫൈസി, സലീം എടക്കര, പി.കെ. ലതീഷ് ഫൈസി, സിദ്ദിഖ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, കെ.കെ.എസ്. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.