കോഴിക്കോട്: ഐ.ടി.ഐ ട്രേഡ് തിയറി പരീക്ഷ ജുമുഅ സമയത്ത്. ഇതിനെതിരേ പ്രക്ഷോഭത്തിന് എസ്.കെ. എസ്.എസ്. എഫ് തീരുമാനിച്ചു. കഴിഞ്ഞ 15 വര്‍ഷമായി വെള്ളിയാഴ്ച ജുമുഅ സമയത്ത് നടന്നുവരുന്ന ഐ.ടി.ഐ സോഷ്യല്‍ സയന്‍സ്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇത്തവണ മാറ്റിവച്ചിരുന്നു.പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് കേന്ദ്ര-സംസ്ഥാന തൊഴില്‍ മന്ത്രിമാര്‍ക്ക് ജൂണ്‍ 15നു നിവേദനം നല്‍കിയിരുന്നു. പക്ഷെ, ഇതു വരെ മറ്റു ദിവസങ്ങളിലായി നടന്ന ട്രേഡ് തിയറി പരീക്ഷ ഈ തവണ ആഗസ്റ്റ് 3 വെള്ളിയാഴ്ച ഒരു 1 മുതല്‍ 4 വരെ എന്നാണു ടൈംടേബിളില്‍ പറയുന്നത്. പരീക്ഷ മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം നയിക്കുമെന്നു എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാന സമിതി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ കാംപസ് വിങ് സംസ്ഥാന ചെയര്മാന് എ പി ആരിഫലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷബിന്മുഹമ്മദ്, സംസ്ഥാന കോ ഓഡിനേറ്റര്‍ ഖയ്യൂം, ഷാജിദ്, ജൗഹര്‍ , അലിഅക്ബര്‍,ജാബിര്‍,ജാബിര്‍ എന്‍.ഐ.ടി, ഡോ. സൈനുദ്ദീന്‍, ഡോ. ബിഷ്റുല്‍ ഹാഫി, ഡോ. ഷഫീഖ് സംസാരിച്ചു.