
ഹാജിമാര്‍ അവരുടെ പ്രദേശത്ത് നടക്കുന്ന പരിശീലന ക്ലാസ്സില്‍ മാത്രമേ പങ്കെടുക്കാവൂ. പരിശീലന ക്ലാസ്സിനൊപ്പം ഹജ്ജ്കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ക്ലാസിനെത്തുന്ന ഹാജിമാര്‍ ഹജ്ജ്കമ്മിറ്റി നല്കിയ ഹെല്‍ത്ത് ആന്‍ഡ് ട്രെയിനിങ് കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം.
നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ നിശ്ചയിച്ചത്. കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡല പരിധിയിലുള്ളവര്‍ക്കുള്ള ക്ലാസ് ശനിയാഴ്ച കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ എട്ടുമുതല്‍ നടക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. ട്രെയിനര്‍ യു.മുഹമ്മദ് റൗഫ്. ഫോണ്‍: 9846738287.
തിരൂര്‍, താനൂര്‍ മണ്ഡലം 29ന് തിരൂര്‍ തെക്കുംമുറി നജ്മുല്‍ ഹുദ മദ്രസ്സയില്‍ നടക്കും. (അബ്ദുള്‍ ജബ്ബാര്‍ - 9497934333). മഞ്ചേരിയിലെ ക്ലാസ് ആഗസ്ത് രണ്ടിന് സിറ്റി പോയന്റില്‍ (സൈതലവി-944666684). മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലേത് നാലിന് മങ്കട ഐ.എം.എസ് ഓഡിറ്റോറിയം (ഹൈദരലി - 9446386412). ഏറനാട്- അഞ്ചിന് അരീക്കോട് ജിം ഓഡിറ്റോറിയം (അബ്ദുള്‍കരീം- 9496363426). കോട്ടയ്ക്കല്‍- അഞ്ചിന് സാജിദ് ടൂറിസ്റ്റ് ഹോം (മുബാറക്-9048229707). തിരൂരങ്ങാടി, വേങ്ങര - 11ന് പി.എസ്.എം.ഒ കോളേജ് (ഹനീഫ- 9400537160). നിലമ്പൂര്‍, വണ്ടൂര്‍ - 11ന് മമ്പാട് എം.ഇ.എസ്കോളേജ് (അബ്ദുള്‍ അസീസ്- 9497347608). പൊന്നാനി തവനൂര്‍ - 11ന് എടപ്പാള്‍ അലനൂര്‍ ഇംഗ്ലീഷ് സ്കൂള്‍ (അബ്ദുള്‍ റഹ്മാന് - 9847614546). മലപ്പുറം 12ന് എം.ഐ.സി യതീംഖാന അത്താണിക്കല്‍ (അബൂബക്കര്‍ - 9496365097).
കേരളത്തില്‍ നിന്നുള്ള ആദ്യവിമാനം ഒക്ടോബര്‍ അഞ്ചിന്
കൊണ്ടോട്ടി: ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഒക്ടോബര്‍ അഞ്ചിന് പുറപ്പെടാനാണ് സാധ്യത. നേരത്തെ സപ്തംബര്‍ 17നായിരുന്നു ആദ്യവിമാനം നിശ്ചയിച്ചിരുന്നത്.
ഹജ്ജ് തീര്‍ത്ഥാടനത്തിന് വിമാനക്കമ്പനിയെ തിരഞ്ഞെടുത്ത കരാര്‍ റദ്ദാക്കിയതാണ് കേരളത്തിലെ തീര്‍ഥാടകരുടെ യാത്ര വൈകിക്കുന്നത്. നേരത്തെ കേരളം ആദ്യഷെഡ്യൂളില്‍ ഉള്‍പ്പെട്ടതിനാലാണ് സപ്തംബര്‍ 17ന് യാത്ര നിശ്ചയിച്ചത്. എന്നാല്‍, പുതുക്കിയ ഷെഡ്യൂളില്‍ രണ്ടാം ഘട്ടത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്.
കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട തീര്‍ഥാടകര്‍ ഈ വര്‍ഷം ജിദ്ദയിലായിരിക്കും ഇറങ്ങുക. കഴിഞ്ഞ വര്‍ഷം തീര്‍ഥാടകരെ വിമാനംവഴി നേരിട്ട് മദീനയിലെത്തിച്ചിരുന്നു.
ഹജ്ജ് സര്‍വീസ് നടത്തുന്നതിനുള്ള വിമാനക്കമ്പനികളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്വട്ടേഷന്‍ 23 വരെയായിരുന്നു സ്വീകരിച്ചത്. തിരഞ്ഞെടുത്ത വിമാനക്കമ്പനിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
അതേസമയം കേരളത്തിലെ തീര്‍ഥാടകരെ ആദ്യഷെഡ്യൂളില്‍ തന്നെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതു വിജയിക്കുകയാണെങ്കില്‍ സപ്തംബറില്‍ തന്നെ കേരളത്തിലെ തീര്‍ഥാടകര്‍ക്ക് പുറപ്പെടാനാകും.