പത്രവാര്‍ത്ത; കുപ്രചരണത്തില്‍ വഞ്ചിതരാവരുത്‌; ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണത്തില്‌ മാറ്റമില്ല –നേതാക്കള്‍


ഖാസിമിയുടെ കോഴിക്കോട്റമദാന്‍പ്രഭാഷണം ആഗസ്റ്റ് 11, 12, 13, 14, 15, 16 തീയതികളില്‍

കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡിസെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി റമദാനില്‍ കോഴിക്കോട് നടത്തിവരുന്ന റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണങ്ങള്‍ ഈ റമദാനിലും ആഗസ്റ്റ് 11, 12, 13, 14, 15, 16 തീയതികളില്‍ നടക്കുമെന്നും പരിപാടി റദ്ദാക്കിയതായി വന്ന പത്രവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡന്‍റ് നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അറിയിച്ചു.
റമദാന്‍ പ്രഭാഷണത്തിന്‍െറ പ്രചാരണവും പരിപാടിയുമായി ബന്ധപ്പെട്ട് സമസ്ത പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ പാണക്കാട്ട് നടന്നത് എല്ലാ വര്‍ഷത്തെയും പോലെയുള്ള യോഗമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യു.എ.ഇ പ്രസിഡന്റ്‌ ശൈഖ്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്‌ യാന്റെ റമളാന്‍ അതിഥികളായി പ്രഫ. ആലി കുട്ടി ഉസ്‌താദും ഖാസിമിയും  ഗള്‍ഫിലേക്ക്‌ പുറപ്പെടുന്നത്‌ കൊണ്ടാണ്‌ റമളാന്‍ പ്രഭാഷണം ആഗസ്‌ററിലേക്ക്‌ നീട്ടിയിരിക്കുന്നത്‌......