ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുമായി സഹകരിച്ച് ദുബൈ സുന്നീ സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണം ജൂലൈ 28 ശനിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു പിറകു വശമുള്ള ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. യുവ പണ്ഡിതനും മതമീമാംസാ വിഷയങ്ങളില്‍ ഗവേഷകനുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയാണ് പ്രഭാഷകന്‍. ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി സുന്നി സെന്ററിനു കീഴില്‍ ഔദ്യോഗികമായി ഇതാദ്യമായാണ് ഖുര്‍ആന്‍ പ്രഭാഷണം നടക്കുന്നത്. 'മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍' എന്ന വിഷയത്തിലുള്ള പ്രഭാഷണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുന്നി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

പ്രഭാഷണ പരിപാടിക്ക് യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തും. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബൈ മതകാര്യ വകുപ്പിന്റെയും ഉന്നതരും മറ്റു സാമൂഹ്യ - സാംസ്‌കാരിക വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ദുബൈ ആര്‍ ടി എ യുടെ സഹകരണത്തോടെ സൗജന്യ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിപാടിക്കു വരുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് 04 2964301 0507396263.
ഷാര്‍ജയില്‍ നിന്നും സൌജന്യ ബസ് സൌകര്യം ഏര്‍പ്പെടുത്തി
ഷാര്‍ജ :ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ ശനിയാഴ്ച നടക്കുന്ന പ്രാഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിനു ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയുടെ വിവിധ ഏരിയകളില്‍ നിന്നും സൌജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : റോള്ള (055-2266408) , ബി എം ഡബ്ലു(055-4647695) , നാഷണല്‍ പെയിന്റ്(055-9294982) , ഖാസിമിയ്യ(055-8781441).
ഓണമ്പിള്ളി ഇന്ന് ദുബായില്‍ എത്തും
ദുബായ് : ദുബായ് ഹോളി ഖുര്‍'ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായ് ഗവ: അതിഥി ആയി ഇന്ന് ഉച്ചക്ക് ദുബായില്‍ എത്തുന്ന ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ലെ 'വി ഐ പി മജിലിസില്‍' ഗംഭീര സ്വീകരണം നല്‍കും . സ്വീകരനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ ഹുദവി, കണ്‍വീനര്‍ കെ വി ഇസ്മയില്‍ ഹാജി എന്നിവര്‍ അറിയിച്ചു.