ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍
മുഫത്തിശീന്‍ ജനറല്‍ബോഡി ഖാരിഅ് പി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍
കെ.സി.അഹ്‌മദ് കുട്ടി മൗലവി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളന
പ്രചരണം ജനസമ്പര്‍ക്കപരിപാടികളിലൂടെയും ലഘുലേഖാവിതരണത്തിലൂടെയും ഊര്‍ജ്ജിതമാക്കാന്‍
തീരുമാനിച്ചു. കെ.പി.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.ടി.എം.കുട്ടി മൗലവി,
ടി.കെ.മുഹമ്മദ് മുസ്‌ലിയാര്‍, എം.പി.ഇമ്പിച്ചി മുഹമ്മദ് ഹാജി, ടി.പി.അബൂബക്കര്‍
മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ
പി.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ജംഇയ്യത്തുല്‍ മുഫത്തിശീന്റെ ഉപഹാരം പി.
അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ നല്‍കി. എം.പി.അലവി ഫൈസി സ്വാഗതവും
കെ.എച്ച്.കോട്ടപ്പുഴ നന്ദിയും പറഞ്ഞു.