ജാമിഅഃ ഫെസ്റ്റ്‌ ദക്ഷിണ മേഖലാ മല്‍സരം ഇന്ന്‌ (17.12.2011) ഒറ്റപ്പാലത്ത്‌

പട്ടിക്കാട്‌ : ജാമിഅഃ നൂരിയ്യഃയുമായി അഫ്‌ലിയേറ്റ്‌ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥി കലാസാഹിത്യ മത്സരം ഇന്ന്‌ ഒറ്റപ്പാലം ദാറുല്‍ ഖൈറാത്ത്‌ അറബിക്‌ കോളേജില്‍ നടക്കും. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ പത്തിലധികം സ്ഥാപനങ്ങളുള്‍ക്കൊള്ളുന്ന തെക്കന്‍ മേഖലാ മത്സരമാണ്‌ ഇന്ന്‌ നടക്കുന്നത്‌. പതിനേഴു ഇനങ്ങളിലായി നടക്കുന്ന ജൂനിയര്‍ വിഭാഗ മത്സരത്തില്‍ ഇരുനൂറിലധികം പ്രതിഭകള്‍ മാറ്റുരക്കും. 
വൈകുന്നേരം നടക്കുന്ന ഉദ്‌ഘാടന സെഷനില്‍ കെ.പി ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പാണക്കാട്‌ മുഈനലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ജി.എം. സ്വലഹുദ്ദീന്‍ ഫൈസി, ഹംസ റഹ്‌മാനി പ്രസംഗിക്കും. ഞായറാഴ്‌ച നാലുമണിക്ക്‌ നടക്കുന്ന സമാപന സംഗമം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത മുശാവറ അംഗം കെ.പി.സി. തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. ഹാജി കെ. മമ്മദ്‌ ഫൈസി സമ്മാനദാനം നിര്‍വഹിക്കും. പി.പി.മുഹമ്മദ്‌ ഫൈസി, സയ്യിദ്‌ മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, സലീം സ്വിദ്ധീഖി പൊടിയാട്‌, അബ്ബാസ്‌ മളാഹിരി സംബന്ധിക്കും.
ഉത്തര-ദക്ഷിണ മേഖലാ മത്സരങ്ങളില്‍ വിജയികളായവര്‍ ജനുവരി അഞ്ചിന്‌ ജാമിഅഃ സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും.