
പ്രകാശ വേഗതയെക്കാള്‍ വേഗത്തിലോടുന്ന വിദ്യാഭ്യാസവും ലക്ഷ്യ ദാരിത്രത്തിന്റെ ദുരന്തങ്ങളും എന്ന വിഷയത്തെ കുറിച്ചുള്ള ചിന്തകളും പഠനങ്ങളും ക്ലാസുകളുമാണ് വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ നടക്കുന്നത്.ആയിരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഉമറാ ഒത്തുകൂടലില്‍ നേത്യദാരിദ്രത്തിന്റെ കാണാപുറങ്ങള്‍ എന്ന വിഷയമാണ് ചര്‍ച്ച നടത്തുക.
സത്യസാക്ഷികളാവുക എന്ന പ്രമേയം ഉയര്‍ത്തുന്ന കാലിക പരിസരവും, ഭാവിയും, ഭൂതവും ഉള്‍കൊള്ളുന്ന ലഘുലേഖകള്‍, സിഡികള്‍, പ്രഭാഷണങ്ങള്‍ നടത്തുന്നതിനും സ്വാഗതസംഘം അന്തിമ രൂപം നല്‍കി. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ കൗണ്‍സില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പി.പി.മുഹമ്മദ് ഫൈസി, മെട്രോ മുഹമ്മദ് ഹാജി, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ജലീല്‍ ഫൈസി പുല്ലങ്കോട്, ഉമര്‍ഫൈസി മുക്കം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ ഹാജി മൂന്നിയൂര്‍, മുജീബ് ഫൈസി പൂലോട്, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കുട്ടിഹസ്സന്‍ ദാരിമി, കെ.എ.റഹ്മാന്‍ ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, സി.എം.കുട്ടി സഖാഫി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, അലവി ഫൈസി കുളപറമ്പ്, മഹ്മൂദ് സഅദി, ഓന്നംപിള്ളി മുഹമ്മദ് ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അശ്‌റഫ് ഫൈസി കക്കുപടി, അയ്യൂബ് കുളിമാട്, മുഹമ്മദ് കുട്ടി ഫൈസി, എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, എം.എ.ചേളാരി, സലീം ആര്‍.വി, കാടാമ്പുഴ മൂസ ഹാജി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹബീബ് ഫൈസി കോട്ടോപാടം, റഹീം ചുഴലി, റഫീഖ് അഹ്മദ്, അബ്ദുല്ല ഫൈസി ചെറുകുളം, അബൂബക്കര്‍ ഫൈസി മലയമ്മ, അഹമ്മദ് തേര്‍ളായി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.