ശൈഖുനാ എന്‍. വി. ഖാലിദ്‌ മുസ്ല്യാരുടെയും തൃപ്പനച്ചി ഉസ്‌താദിന്റെയും നിര്യാണത്തില്‍ അനുശോചിച്ചു

ബഹ്‌റൈന്‍ സമസ്‌ത -  റഹ്‌മാനീസ്   പ്രാര്‍ത്ഥനാ സദസ്സ്‌ വെള്ളിയാഴ്‌ച
മനാമ: സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ കോഴിക്കോട്‌ ജില്ലാ വൈസ്‌ പ്രെസിഡന്റും, എസ്‌.എം.എഫ്‌ ജില്ലാ പ്രസിഡന്റും, കടമേരി റഹ്‌മാനിയ അറബിക്ക്‌ കോളേജ്‌ വൈസ്‌ പ്രിസിപ്പളുമായിരുന്ന ഉസ്‌താദ്‌ എന്‍.വി ഖാലിദ്‌ മുസ്ലിയാരുടെയും സൂഫി വര്യനായിരുന്ന കിഴിശ്ശേരി മുഹമ്മദ്‌ മുസ്ല്യാര്‍ എന്ന തൃപ്പനച്ചി ഉസ്‌താദിന്റെയും നിര്യാണത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോസിയേഷനും സംയുക്തമായി അനുശോചിച്ചു.
അവര്‍ക്കു വേണ്ടി ബഹ്‌റൈനിലെ മുഴുവന്‍ ഏരിയകളിലും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ സമസ്‌ത നേതാക്കള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.
ഇതോടനുബന്ധിച്ച്‌ 30 ന്‌ വെള്ളിയാഴ്‌ച മനാമ യമനി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസും മയ്യിത്ത്‌ നമസ്‌കാരവും നടത്തുമെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.