ഇനി വിശ്രമമില്ലാത്ത നാളുകള്‍ . . .

കൂരിയാട് : 2012 ഫെബ്രുവരി 23, 24, 25 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പ്രാദേശിക പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെ രണ്ട് ദിവസത്തെ സജീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊ. ആലിക്കുട്ടി മുസ്‍ലിയാര്‍, കോട്ടുമല ബാപ്പു മുസ്‍ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി തുടങ്ങിയ സമസ്ത നേതാക്കള്‍ നഗരി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നേതാക്കന്‍മാരുടെ സജീവമായ ഇടപെടല്‍ പ്രവര്‍ത്തകരില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. ഇനിയുള്ള നാളുകള്‍ വിശ്രമമില്ലാത്ത നാളുകളാണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
- അസൈനാര്‍ വാഫി