ബഹ്റൈന്‍ റെയിഞ്ച് മുഅല്ലിം ഡേ ആചരിച്ചു

മനാമ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്റൈന്‍ റെയിഞ്ചിന്‍റെ ആഭിമുഖ്യത്തില്‍ 17/12/2011 ശനിയാഴ്ച രാത്രി കര്‍ണ്ണാടക ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ച് മുഅല്ലിം ഡേ ആചരിച്ചു. എസ്.എം. അബ്ദുല്‍ വാഹിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാതൃകാ കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങളും, ശോഷിക്കുന്ന മതരംഗം എന്ന വിഷയത്തില്‍ അബ്ദുറസാഖ് നദ്‍വിയും പ്രഭാഷണം നടത്തി. സി.കെ. അലി മൗലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹുസൈന്‍ മുസ്‍ലിയാര്‍, ഹംസ അന്‍വരി മോളൂര്‍, സയ്യിദലവി മുസ്‍ലിയാര്‍, മുഹമ്മദലി ഫൈസി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഇബ്റാഹീം മുസ്‍ലിയാര്‍ സ്വാഗതവും സഈദ് ഇരിങ്ങല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സമസ്തയുടെ വിവിധ ഏരിയാ ഭാരവാഹികളും രക്ഷിതാക്കളും സംബന്ധിച്ചു.