തേഞ്ഞിപ്പലം
: ഏഷ്യയിലെ
ഏറ്റവും വലിയ ഇസ്‍ലാമിക കലാ
സാഹിത്യ മത്സരമായ സമസ്ത
ഇസ്‍ലാമിക കലാമേള 2012
മെയ് അവസാന
വാരം കോട്ടയം ചങ്ങനാശ്ശേരിയില്‍
വെച്ച് നടക്കും. സമസ്തയുടെ
ഒന്പതിനായിരം മദ്റസകളിലെ
പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍
നിന്ന് വിവിധ മത്സരങ്ങളിലൂടെ
തെരഞ്ഞെടുക്കപ്പെട്ട
രണ്ടായിരത്തോളം കലാ പ്രതിഭകളും
ആയിരത്തോളം മദ്റസാ അദ്ധ്യാപകരുമാണ്
സംസ്ഥാന തലത്തില്‍ മത്സരിക്കുക.
സമസ്ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സെന്‍ട്രല്‍ കൌണ്‍സില്‍
സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്
സംസ്ഥാന ഇസ്‍ലാമിക കലാ സാഹിത്യ
മത്സരമാണിത്. ഉദ്ഘാടന
സമാപന പരിപാടികളില്‍ മത
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക
രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ജനുവരി 15
ന് ചങ്ങനാശ്ശേരിയില്‍
വെച്ച് സ്വാഗത സംഘ രൂപീകരണ
കണ്‍വെന്‍ഷന്‍ നടക്കും.
ഖുര്‍ആന്‍
പാരായണം, മനഃപാഠം,
ബാങ്ക് വിളി,
അറബി മലയാളം
ഉറുദു കന്നഡ തമിഴ് പ്രസംഗങ്ങള്‍,
സിംഗിള്‍ സമൂഹ
ഗാനങ്ങള്‍, പടപ്പാട്ട്,
കഥാപ്രസംഗങ്ങള്‍,
കയ്യെഴുത്തുകള്‍,
പ്രബന്ധങ്ങള്‍,
അനൌണ്‍സ്മെന്‍റ്,
പോസ്റ്റര്‍
രചന, ചാര്‍ട്ട്
നിര്‍മ്മാണം, പാഠക്കുറിപ്പ്
തയ്യാറാക്കല്‍, ഓര്‍മ
പരിശോധന ക്വിസ്, ഖുത്വുബാ
രചന, ചിത്ര
രചന തുടങ്ങി നൂറ്റി ഇരുപതോളം
ഇനങ്ങളിലാണ് മത്സരം നടക്കുക.
മദ്റസാ തല
മത്സരം ഫെബ്രുവരിയിലും
റെയിഞ്ച് തലം മാര്‍ച്ചിലും
മേഖലാ ജില്ലാ തലം ഏപ്രിലിലും
നടക്കും.
ചേളാരി
സമസ്ത ഓഡിറ്റോറിയത്തില്‍
ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ്
കൗണ്‍സില്‍ സി.കെ.എം.
സ്വാദിഖ്
മുസ്‍ലിയാര്‍ അദ്ധ്യക്ഷത
വഹിച്ചു. എം.എം.
മുഹ്‍യിദ്ദീന്‍
മുസ്‍ലിയാര്‍ ആലുവ,
ടി.പി.
അബ്ദുല്ല
മുസ്‍ലിയാര്‍ മേലാക്കം,
കെ.ടി.
അബ്ദുല്ല മൗലവി
കാസര്‍ഗോഡ്, മൊയ്തീന്‍
മുസ്‍ലിയാര്‍ പുറങ്ങ്,
അബ്ദുല്ല
മാസ്റ്റര്‍ മൊട്ടപ്പുറം,
എം.എം.ഇന്പിച്ചിക്കോയ
മുസ്‍ലിയാര്‍ വയനാട്,
പി. ഹസന്‍
മുസ്‍ലിയാര്‍ മലപ്പുറം,
ഒ.എ.
ശരീഫ് ദാരിമി
കോട്ടയം, അബ്ദുല്‍
കരീം മുസ്‍ലിയാര്‍ ഇടുക്കി.
അബ്ദുല്‍
ലത്തീഫ് ദാരിമി ദക്ഷിണ കന്നഡ
എന്നിവര്‍ സംസാരിച്ചു.
ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‍വി സ്വാഗതവും
കൊടക് അബ്ദുറഹ്‍മാന്‍
മുസ്‍ലിയാര്‍ നന്ദിയും പറഞ്ഞു.