ശൈഖുനാ തൃപ്പനച്ചി ഉസ്താദ് യാത്രയായി.. (ഒരു ലഘു അനുസ്മരനക്കുറിപ്പ്)


'അയിരാണിയില്‍ ഉസ്താദ്'എന്ന് ഞങ്ങള്‍ നാട്ടുകാരും  കിഴിശ്ശേരി ഉസ്താദ് എന്നും തൃപ്പനച്ചി ഉസ്താദ് എന്ന് പുറം നാട്ടുകാരും സ്നേഹാദരപൂര്‍വ്വം വിളിച്ചു വന്ന ആ മഹാന്‍ വിട പറഞ്ഞു..
ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഞാന്‍ അനുജന്‍ അബുബക്കര്‍ ഹുദവിയെ വിളിച്ചിരുന്നു..
ജന ബാഹുല്യം കൊണ്ട് അങ്ങോട്ടൊന്നും  അടുക്കാന്‍ പോലും വയ്യെന്നും വാര്‍ത്ത കിട്ടിയ പാടെ തിരിച്ചതിനാല്‍ ജനാസ കാണാന്‍ ആയെന്നും അവന്‍ പറഞ്ഞു.. പരിസരമാകെ ഒരു മഹാ സമ്മേളനത്തിന്റെ പ്രതീതി ആയെന്നു അവന്‍.
ചില നിഘൂടതകള്‍ ഉള്ള ഒരു പ്രത്യേക വ്യതിത്വമായിരുന്നു സ്മര്യ മഹാന്‍..
എന്ന് വെച്ചാല്‍ സാധാരണക്കാര്‍ക്ക് എത്തും പിടിയും കൊടുക്കാത്ത ചില കാര്യങ്ങള്‍..
അതില്‍ ഒന്നാണ് ബഹു കോടികള്‍ ചെലവിട്ടു അദ്ദേഹം പണി കഴിപ്പിച്ച വന്‍ പള്ളി/ അനുബന്ധ സമുച്ചയങ്ങള്‍.. തൃപ്പനച്ചി പാലക്കാട് റോഡു വക്കില്‍ ഒരെണ്ണവും മല മുകളില്‍ (കൊടിമരത്തിങ്കല്‍) അതിലും വലിയ ഒരെണ്ണവും.. വലിയ താഴികക്കുടങ്ങളും  ആര്‍ക്കിറെച്ചരും എല്ലാം ബഹു കേമം.. പക്ഷെ നാളിതു വരെ പബ്ലിക്കിന് തുറന്നു കൊടുത്തിട്ടില്ല.. ആര്‍ക്കു നിസ്കരിക്കാനാണ്  ആ പള്ളികള്‍ എന്ന ചോദ്യമാണ് ഞാന്‍ സൂചിപ്പിച്ച നിഘൂടത..
മല മുകളില്‍ കൊടി മരത്ത്തിങ്കല്‍ വറ്റാത്തൊരു  നീരുറവയുണ്ട്.. അസുഖക്കാര്‍ അതില്‍ നിന്നു വെള്ളം എടുത്തു കുടിച്ചു കൊള്ളാന്‍ ഒരിക്കല്‍ ഉസ്താദ് പറഞ്ഞതില്‍ പിന്നെ അവിടെ എപ്പോഴും വന്‍ തിരക്കാണ്.. വലിയ വലിയ ഉലമാക്കള്‍ വരെ ആ തീര്‍ത്ത ജലം കുടിക്കാന്‍ താല്പര്യപ്പെടാരുണ്ട്..
പട്ടികാട് ജാമിയ നൂരിയ്യ   സമേലനത്തില്‍ മഹാന്‍ പങ്കെടുക്കുകയും അതില്‍ പങ്കെടുക്കാന്‍ പലരോടും ആവശ്യപെടുകയും ചെയ്തതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്..
വേഷ വിധാനങ്ങള്‍ വളരെ വളരെ ലളിതം.. മുഷിഞ്ഞതും കരിമ്പന്‍ കുത്തിയതുമായ ഏറെ പഴക്കം തോന്നിക്കുന്ന വസ്ത്രങ്ങള്‍.. താടിയും മുടിയും വളരെ അലസമായിട്ടിരിക്കും.. ഒറ്റ നോട്ടത്തിലെ ഒരു സര്‍വ സംഘ പരിത്യാഗിയായ "സാഹിദ്" എന്ന് ആരും പറയും. 
 കിഴിശ്ശേരി അങ്ങാടിയില്‍ ഒരു പഴയ പീടിക  മുകളിലോ അങ്ങാടിയിലെ വലിയ പള്ളിയിലോ ആണ് മിക്കവാറും അദ്ദേഹം കാണപ്പെടുക.. ഈ പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ എന്ന മഹാന്റെ ഖബരിടതിങ്കല്‍ സിയാറത്ത്‌ ചെയ്യുക എന്നതാണ് മറ്റൊരു പതിവ്.. ഉസ്താദിനെ തേടി വന്ന ഒരു പത്തമ്പത് പേരെങ്കിലും കിഴിശ്ശേരി/ തൃപ്പനച്ചി ഏരിയകളില്‍ എപ്പോഴും കാണും.. അതില്‍ നാടന്മാരും വലിയ പണ്ഡിതരും ഒക്കെ കാണും..
കിഴിശ്ശേരി മുഹമ്മദ്‌ മുസ്ലിയാരെ കൊണ്ട് ദുആ തനിക്കു വേണ്ടി ദുആ ചെയ്യാന്‍ പറയണം എന്ന് സാക്ഷാല്‍ ശംസുല്‍ ഉലമ വരെ പലരോടും അഭ്യര്തിച്ചതായി കേട്ടിട്ടുണ്ട്..
വന്ദ്യരായ ചെറുശ്ശേരി ഉസ്താടും മഹാനെ ചെന്ന് കാണുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്.
മഹാന്മാര്‍ ആദരിച്ച മഹാന്‍ ആയിരുന്നു അദ്ദേഹമെന്ന് സാരം.
തന്നെ കാണാന്‍ വരുന്ന ചിലര്‍ കൊടുക്കുന്ന പണം എത്ര നിര്‍ബന്ധിച്ചാലും സ്വീകരിക്കാന്‍ വിസമ്മതിക്കും.. ചിലൊരു ചോദിച്ചു മേടികുകയും ചെയ്യും.. അതാണ്‌ മറ്റൊരു നിഘൂടത..
കുറച്ചു മുമ്പ് മാധ്യമം പത്രം മഹാനെതിരെ ഒരു റിപ്പോര്ട് കൊടുത്തത് വലിയ ഒച്ചപ്പാടുണ്ടാക്കി.. അത് പോലെ ഡി വൈ എഫ് ഐ ക്കാര്‍ നടത്താന്‍ തുനിഞ്ഞ ഒരു മാര്‍ച്ചും ഏറെ സംഗര്‍ഷമുളവാക്കി.. മാധ്യമം പത്രം "വ്യാജ സിദ്ധന്‍" എന്ന് വരെ അധിക്ഷേപിച്ചത് വളരെ കടന്നു പോയ ഒരു കയ്യാണെന്നു പ്രദേശ വാസികളായ ജമാതുകാര്‍ പോലും പറഞ്ഞു..
പണ്ട് ആയിരം രൂപ കൊണ്ട് കപ്പല്‍ മാര്‍ഗം ഹജ്ജിനു പോയി വന്നപ്പോള്‍ ഒരൊറ്റ ജോഡി വസ്ത്രവുമായി പോകുകയും അതെ വസ്തങ്ങളില്‍ തന്നെ മടങ്ങി വരികയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്.. (ഇഹ്റാം വസ്ത്രത്തിനു പുറമേ എന്നര്‍ത്ഥം) ചെറുപ്പകാലം തൊട്ടേ ഭൌതിക പരിത്യാഗി ആയാണ് മഹാന്‍ അറിയപ്പെട്ടത്..
 കുറെ കാലം കിതാബോതി പഠിച്ച നല്ലൊരു ആലിം കൂടി ആയിരുന്നു മഹാന്‍..മുസ്ലിയാക്കന്മാര്‍ / മുതല്ലിമീങ്ങള്‍  കാണാന്‍ വരുമ്പോള്‍ അവരോടു നഹ്വ്/ സ്വര്ഫു മസ്'അലകളൊക്കെ ആണ് ചിലപ്പോള്‍ചോദിക്കുക.. ചിലപ്പോള്‍ അല്‍ഫിയ്യ ബൈതുകള്‍ പാടുകയും ചെയ്യും..  
ഇങ്ങനെ മഹാനെ കുറിച്ച് കേട്ടറിവുകളും കണ്ടരിവുകലുമായി ഒരു പാട് പറയാനുണ്ട്..
മഹാന്മാരുടെ മഹാന്‍ ആയിരുന്നു മഹാന്‍ എന്ന് ചുരുക്കം.. മഹാന്റെ പദവി /  മര്തബകള്‍ അല്ലാഹു ഉയര്തികൊടുക്കുമാരാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..
 
(ഇത് വായിച്ചു കഴിഞ്ഞുടന്‍ എല്ലാ സഹോദരന്മാരും ഒരു ഫാത്തിഹ എങ്കിലും മഹാന്റെ പേരില്‍ ഓതി ഹദ്യ ചെയ്യണമെന്നു സ്നേഹാദരപൂര്‍വ്വം അപേക്ഷിക്കുന്നു..)
 
 
പ്രാര്തനകളോടെ..
 അലവിക്കുട്ടി ഹുദവി മുണ്ടംപരംബ്
ദുബായ്, യു എ ഇ