വ്യാജ മുടി; വിഘടിത പാളയത്തില്‍ 'ആശയ പോരാട്ടം' രൂക്ഷം!..പ്രമുഖര് മാതൃ സംഘടനയിലേക്ക്!

വ്യാജ മുടി പ്രശ്നത്തില്‍ വിഘടിത നേതാക്കള്‍ക്കിടയില്‍ ആശയ പോരാട്ടം രൂക്ഷമാകുകയാണ്.. നിരവധി സാധാരണക്കാ ര്‍ക്ക് പുറമെ,   ആറ്റ കോയ തങ്ങള്‍ (ആലപ്പുഴ) മുതല് കുറ്റ്യാടിയിലെ പേരോട് സഖാഫി യുടെ സഹായി അബ്ബാസ്‌ മുസ്ലിയാര്‍ വരെ അടങ്ങുന്ന മാതൃ സംഘടനയിലേക്ക് മടങ്ങിയ പ്രമുഖരുടെ പട്ടികയിലേക്ക്  ഇപ്പോള്‍ SSF മുന്‍ സ്റ്റേറ്റ് സെക്രട്ടറി യും  കാന്തപുരം ഗ്രൂപ്പിന്റെ ബുദ്ധി കേന്ദ്രവുമായിരുന്ന പ്രശസ്ത ചിന്ത‍കന്‍  പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ്‌ സാഹി ബും ചേരുകയാണ്..
".... ആഖിറത്തെ കുറിച്ചോര്‍ക്കുന്ന  തന്റെ മറ്റെല്ലാ സുഹ്ര്തുക്കളും നേതാക്കളും വൈകാതെ മാതൃ സംഘടനയിലേക്ക് വരും... അവരൊക്കെ അവരുടെ നിലയില്‍ പ്രഗല്‍ഭരാണെങ്കിലും തെറ്റ് ചെയ്താല്‍ അത് തെറ്റ് തന്നെയാണ്.... തെറ്റ് കണ്ടാല്‍ അത് തടയേണ്ടതും സമൂഹ മധേ തുറന്നു കാണിക്കേണ്ടതും എല്ലാവരുടെയും ബാധ്യതയാണ്... തെറ്റ് തടയണം .... കഴിയില്ലെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്നോഴിയണം... മാനസിക വെറുപ്പെങ്കിലും വേണം... ഇപ്പോള്‍ ഉള്ള കേശം വ്യാജം തന്നെയാണ്.. അത്  കത്തിച്ചാല്‍ കത്തും.. അത് കൊണ്ടാനത് കത്തിക്കാത്തതും....." തുടങ്ങിയ അദ്ധേഹത്തിന്റെ വാക്കുകളും അഭിമുഖവും  ലൈവ് ആയി ഇന്ന് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തു വിട്ടിരുന്നു.. 
താഴെ ലിങ്കില്‍ അത് കേള്ക്കാം:
പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ്‌ സാഹി ബിന്റെ വാക്കുകള്
പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ്‌ സാഹിബുമായി കേരള ഇസ്ലാമിക്‌ റൂം അഡ്മിന്‍ ഉസ്താദ്‌ റിയാസ് ടി. അലി. അഭിമുഖ സംഭാഷണത്തില്‍