ശിഹാബ്‌ തങ്ങളുടെ നാമധേയത്തില്‍ അഖിലേന്ത്യ അറബി കവിത മത്സരം

മലപ്പുറം : ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശിഹാബ്‌ തങ്ങളുടെ നാമധേയത്തില്‍ അഖിലേന്ത്യ അറബി കവിത മത്സരം നടത്തുന്നു. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന പ്രസിദ്ധീകരിച്ചു വരുന്ന `അന്നൂര്‍' അറബിക്‌ ജേണല്‍ ആണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഇന്ത്യക്കാരായ എല്ലാ കവികള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. പ്രവാചക പ്രകീര്‍ത്തനമാണ്‌ പ്രമേയം. വൃത്ത-പ്രാസ നിയമങ്ങള്‍ പാലിക്കുന്നവയാകണം കവിതകള്‍. കുറഞ്ഞത്‌ 25 വരിയും പരമാവധി 50 വരിയുമാണ്‌ ഉണ്ടാകേണ്ടത്‌. നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടതോ, സമാനമായ ഏതെങ്കിലും മല്‍സരത്തില്‍ സമര്‍പ്പിക്കപ്പെട്ടതോ ആകരുത്‌. ഇന്ത്യയിലെ മുന്‍നിര സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദഗ്‌ധര്‍ അടങ്ങുന്ന ജൂറിയാണ്‌ മൂല്യനിര്‍ണ്ണയം നടത്തുക. ഡോ. അയ്യൂബ്‌ ഖാന്‍ നദ്‌വി (അറബി വിഭാഗം തലവന്‍, ജാമിഅഃ മില്ലിയ്യഃ, ന്യൂഡല്‍ഹി), ഡോ. മസ്‌ഊദ്‌ അലവി (അറബി വിഭാഗം മുന്‍ തലവന്‍, അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി), ഡോ. ജഹാംഗീര്‍ (പ്രൊഫസര്‍, ഇഫ്‌ലു ഹൈദറാബാദ്‌), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ (അറബി വിഭാഗം തലവന്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി), പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ചീഫ്‌ എഡിറ്റര്‍, അന്നൂര്‍ അറബി ജേണല്‍) എന്നിവര്‍ അടങ്ങുന്നതാണ്‌ ജൂറി. മല്‍സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ ശിഹാബ്‌ തങ്ങള്‍ സ്‌മാരക അവാര്‍ഡായി യഥാക്രമം 10000, 7000, 5000 രൂപ വീതവും പ്രശസ്‌തി പത്രവും നല്‍കപ്പെടും. അവാര്‍ഡുകള്‍ സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ വെച്ച്‌ വിതരണം ചെയ്യും. മല്‍സരത്തിനുള്ള എന്‍ട്രികള്‍ കവിയുടെ ബയോഡാറ്റയും ഫോട്ടോയും സഹിതം annoormagazine@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി 5ന്‌ മുമ്പായി ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക്‌ www.annoormagazine.yolasite.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. ഫോണ്‍ 9846245017.