ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു


മക്ക : മക്കയില്‍ ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റി സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി സംഗമത്തില്‍ വെച്ച് നാഷണല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഭാരവാഹികള്‍ : ഒമാനൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി മക്ക (ചെയര്‍മാന്‍). എന്‍.സി. മുഹമ്മദ് ഹാജി റിയാദ് (വൈ.ചെയര്‍മാന്‍). അബൂബക്കര്‍ ഫൈസി ചെങ്ങമനാട് റിയാദ് (പ്രസിഡന്‍റ്). സലീം വരവൂര്‍ ജിസാന്‍, മുഹമ്മദലി ഫൈസി തച്ചംപാറ അബഹ, എഞ്ചിനീയര്‍ ഇസ്മാഈല്‍ ഹാജി ചാലിയം ബുറൈദ, അശ്റഫ് മാന്പ്ര ഹാഇല്‍ (വൈ.പ്രസിഡന്‍റുമാര്‍). അസ്‍ലം അടക്കാത്തോട് ദമ്മാം (ജന.സെക്രട്ടറി). സുലൈമാന്‍ എടവണ്ണപ്പാറ മദീന, അബ്ദുറഹ്‍മാന്‍ മലയമ്മ ദമ്മാം (സെക്രട്ടറിമാര്‍). ടി.എച്ച്. ദാരിമി ജിദ്ദ (ട്രഷറര്‍).
അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സ്വാഗതവും അസ്‍ലം അടക്കാത്തോട് നന്ദിയും പറഞ്ഞു.