
ആറിന് വൈകീട്ട് 3.45ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ വാര്‍ഷിക സമ്മേളനത്തിന് തുടക്കമാകും.
പ്രഥമസമ്മേളനം ഹൈദരാബാദ് ജാമിഅ നൂരിയയിലെ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ് ഉദ്ഘാടനംചെയ്യും. ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിക്കും.
വൈകീട്ട് 6.30ന് ചര്‍ച്ചാസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഏഴിന് പ്രഥമ സമ്മേളനം രാവിലെ 9.30ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. രാഷ്ട്രാന്തരീയ സമ്മേളനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനംചെയ്യും. എം.പി. വീരേന്ദ്രകുമാര്‍ മുഖ്യാതിഥിയാവും.
എട്ടിന് രാവിലെ ഒമ്പതുമണിക്ക് സമകാലിക സമ്മേളനം മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും. 10 മണിക്ക് മുഅല്ലിം സംഗമം മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. 11.30ന് ആദര്‍ശസമ്മേളനം ബഹ്‌റൈനിലെ ഡോ. യൂസഫ് അല്‍ അലവി ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2.30ന് കന്നടസമ്മേളനം കര്‍ണാടക എം.എല്‍.എ പി.ബി. അബ്ദുറസാഖ് ഹാജി ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് സമാപനസമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.