ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി ജില്ലാ കോഡിനേറ്റര്‍മാരെ നിയമിച്ചു

മലപ്പുറം : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലി പരിപാടികളുടെ നടത്തിപ്പിനുള്ള ജില്ലാതല കോഡിനേറ്റര്‍മാരെ ജാമിഅഃ പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിച്ചു.
മംഗലാപുരം : ഉസ്‌മാന്‍ ഫൈസി തോഡാര്‍, കാസര്‍ഗോഡ്‌ : അബ്ദു ഫൈസി പടന്ന, കണ്ണൂര്‍ : അബ്ദുറഹ്‌മാന്‍ ഫൈസി മാണിയൂര്‍, വയനാട്‌ : കെ.ടി. ഹംസ മുസ്‌ലിയാര്‍, കോഴിക്കോട്‌ : നാസര്‍ ഫൈസി കൂടത്തായ്‌, മലപ്പുറം ജില്ല, തിരൂരങ്ങാടി താലൂക്ക്‌ : സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ഏറനാട്‌ : മുസ്ഥഫ ഫൈസി മുടിക്കോട്‌, നിലമ്പൂര്‍ : മൊയ്‌തീന്‍ ഫൈസി പുത്തനഴി, പെരിന്തല്‍മണ്ണ : സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, പൊന്നാനി : ഖാസിം ഫൈസി പോത്തനൂര്‍ , തിരൂര്‍ : ഹകീം ഫൈസി കാളാട്‌, പാലക്കാട്‌ : മുഹമ്മദ്‌ കുട്ടി ഫൈസി പട്ടാമ്പി, തൃശ്ശൂര്‍ : നാസര്‍ ഫൈസി തിരുവത്ര, എറണാകുളം : ഇ.എസ്‌. ഹസന്‍ ഫൈസി മുട്ടം, ആലപ്പുഴ : മൂസ മുസ്‌ലിയാര്‍ അരൂകുറ്റി, ഇടുക്കി : അബ്ദുസ്സലാം ഫൈസി അടിമാലി, കൊല്ലം : ശിഹാബുദ്ദീന്‍ ഫൈസി, തിരുവനന്തപുരം : നസീര്‍ഖാന്‍ ഫൈസി, ലക്ഷദ്വീപ്‌ : മുത്തുക്കോയ തങ്ങള്‍ അമേനി ദ്വീപ്‌, അന്തമാന്‍ : അബ്ദുസ്സമദ്‌ ഫൈസി ബാംബു ഫ്‌ലാറ്റ്‌, ഗൂഡല്ലൂര്‍ : അലി ഫൈസി ചേരമ്പാടി, കൊടക്‌ : അബ്ദുല്ല ഫൈസി കൊടക്‌