കണ്ണൂര്‍ ജില്ലാതല മുഅല്ലിം ഡേ ഉദ്ഘാടനം

കണ്ണൂര്‍: മുഅല്ലിം ഡേയുടെ ജില്ലാതല ഉദ്ഘാടനം സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ ട്രഷറര്‍ കെ.ടി.അബ്ദുല്ല മൗലവി നിര്‍വഹിച്ചു. ചാലാട് ഇന്‍ഫത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷനായി. എ.കെ.അബ്ദുള്‍ ബാഖി മുഖ്യപ്രഭാഷണം നടത്തി. അബ്ദുഷുക്കൂര്‍ ഫൈസി, മുസ്തഫ ദാരിമി അടിവാരം, അബ്ദുസ്സലാം ഇരിക്കൂര്‍, അബ്ദുല്ലത്തീഫ് ഇടവച്ചാല്‍, വി.പി.ഹാശിം ഹാജി, നസീര്‍ ചാലാട് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുസമദ് മുട്ടം സ്വാഗതവും എസ്.ഇ.അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.

മു അല്ലീം ഡേ ആചരിച്ചു
കേച്ചേരി:പറപ്പൂര്‍തടത്തില്‍ ജമാഅത്ത് കമ്മിറ്റിയും മദ്രസ്സ മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി മു അല്ലീം ഡേ ആചരിച്ചു. പറപ്പൂര്‍തടത്തില്‍ മഹല്ല് ഖത്തീബ് മുസ്തഫ നദ്‌വി അല്‍ഖാസരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ആര്‍.വി. സിദ്ധിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. പി. സെയ്തലവി മഅദ്‌നി, വി.കെ. യൂസഫ്, കെ.എ. മൊയ്തുണ്ണി ഹാജി, സെയ്തലവി മുസ്‌ലിയാര്‍, എന്നിവര്‍ പ്രസംഗിച്ചു.
മരത്തംകോട് മഹല്ല് കമ്മിറ്റി നൂറുല്‍ ഹുദാ മദ്രസ്സയില്‍ മു അല്ലീം ഡേ ആചരിച്ചു. രക്ഷാകകര്‍ത്താക്കളുടെ മഹല്ല് സംഗമവും സംഘടിപ്പിച്ചു.
ഖത്തീബ് മൊയ്തു അഹ്‌സനി മുഖ്യപ്രഭാഷണം നടത്തി. മു അല്ലീം അബ്ദുള്‍ റസാക്ക് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു.