'സമസ്‌ത 85-ാം വാര്‍ഷികം' പതിനായിരം പ്രചാരണയോഗങ്ങള്‍ നടത്തും

ചേളാരി : 2012 ഫെബ്രുവരി 23 - 26 വരെ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളന പ്രമേയമായ 'സത്യസാക്ഷികളാവുക' വിശദീകരിക്കുന്നതിന്‌ കേരളം, തമിഴ്‌നാട്‌, കര്‍ണാടക, ലക്ഷദ്വീപുകള്‍ , അന്തമാന്‍ , ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ എന്നിവിടങ്ങളില്‍ പതിനായിരം പ്രചാരണയോഗങ്ങള്‍ നടത്താന്‍ സമസ്‌താലയത്തില്‍ ചേര്‍ന്ന പ്രചാരണ സമിതി തീരുമാനിച്ചു.
എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ റഹ്‌മത്തുള്ള ഖാസിമി, കെ.എ.റഹ്‌മാന്‍ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , ഉമര്‍ഫൈസി മുക്കം, കെ.പി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ , എ.ടി.എം.കുട്ടി ഉള്ളണം, സി.എം.കുട്ടി സഖാഫി, അബ്‌ദുല്ല ഫൈസി ചെറുകുളം, അഹ്‌മദ്‌ തെര്‍ളായി, പുറങ്ങ്‌ അബ്‌ദുല്ല മുസ്‌ലിയാര്‍ , കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ , എ.എം.ശരീഫ്‌ ദാരിമി, ഫരീദ്‌ മുസ്‌ലിയാര്‍ , മൊയ്‌തീന്‍ ഫൈസി സംബന്ധിച്ചു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.