ആത്മീയ ചൂഷണത്തെ ചെറുത്ത്‌ തോല്‍പ്പിക്കുക : കോഴിക്കോട്‌ ഖാസി

കോഴിക്കോട്‌ : ആത്മീയ കച്ചവടം സമൂഹം തിരിച്ചറിയണമെന്നും അത്തരം ചൂഷണങ്ങളെ ചെറുത്ത്‌ തോല്‍പിക്കണമെന്നും മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പ്രസ്ഥാവിച്ചു. SKSSF ത്വലബാ വിംഗ്‌ സ്റ്റേറ്റ്‌ ലീഡേഴ്‌സ്‌ മീറ്റ്‌-011 ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി. കുറ്റിക്കാട്ടൂര്‍ ജാമിഅ: യമാനിയ്യ: അറബിക്‌ കോളേജില്‍ നടന്ന ഏകദിന ക്യാമ്പില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും നീലഗിരി, കുടക്‌, മംഗലാപുരം, അന്തമാന്‍, ലക്ഷദ്വീപ്‌ കമ്മിറ്റികളുടെയും ഭാരവാഹികളാണ്‌ ലീഡേഴ്‌സ്‌ മീറ്റില്‍ പങ്കെടുത്തത്‌. മത വിദ്യാര്‍ത്ഥികള്‍ക്ക്‌ വഖഫ്‌ ബോര്‍ഡ്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ മീറ്റ്‌ പ്രമേയം സംസ്ഥാന സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

സമാപന സംഗമം SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ വിംഗ്‌ സംസ്ഥാന ചെയര്‍മാന്‍ സയ്യിദ്‌ മുഹ്‌സിന്‍ കുറുമ്പത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ``സംഘടന, സംഘാടനം, നേതൃത്വം'' എന്ന വിഷയത്തില്‍ റഹീം ചുഴലിയും ``സംഘടന നമുക്ക്‌ ചെയ്യാനുള്ളത്‌'' എന്ന വിഷയത്തില്‍ ശുഹൈബ്‌ ഹൈതമി വാരാമ്പറ്റയും ക്ലാസെടുത്തു. സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌ സംയുക്ത ഖാസി സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, SKSSF കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ കുഞ്ഞാലന്‍ കുട്ടി ഫൈസി, സംസ്ഥാന വര്‍ക്കിംഗ്‌ സെക്രട്ടറി അയ്യൂബ്‌ കൂളിമാട്‌, ആര്‍.വി സലീം, ഉമൈര്‍ കരിപ്പൂര്‍, മുഹമ്മദ്‌ റാഫി മുണ്ടംപറമ്പ്‌ കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ സംസാരിച്ചു. യോഗത്തില്‍ അബ്‌ദുസ്സലാം വയനാട്‌ സ്വാഗതവും റിയാസ്‌ പാപ്ലശ്ശേരി നന്ദിയും പറഞ്ഞു.