വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു
മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് നടത്താനിരിക്കുന്ന `മനുഷ്യജാലിക' ബഹ്‌റൈനിലും സംഘടിപ്പിക്കും.
ജനുവരി 27 ന് വെള്ളിയാഴ്‌ച ബഹ്‌റൈനിലെ കര്‍ണ്ണാടക ക്ലബ്ബിലാണ് ഈ വര്‍ഷത്തെ മനുഷ്യജാലിക നടക്കുന്നത്. വര്‍ഷം തോറും മത&²8207; രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വര്‍ഷവും ശ്രദ്ധേയമാക്കാന്‍ മനാമ സമസ്‌ത കേന്ദ്ര മദ്രസ്സയില്‍ ചേര്‍ന്ന ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെയും സമസ്‌ത കേരള സുന്നി ജമാഅത്ത് കേന്ദ്ര ഘടകത്തിന്റെയും സംയുക്ത യോഗം തീരുമാനിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് യോഗം രൂപം നല്‍കി.
സി.കെ.പി അലി മുസ്ല്യാര്‍(ചെയര്‍മാന്‍), കുന്നോത്തു കുഞ്ഞബ്‌ദുല്ല ഹാജി, ഹംസ അന്‍വരി മോളൂര്‍, എസ്.എം. അബ്‌ദുല്‍ വാഹിദ് (വൈ.ചെയര്‍.), ഉബൈദുല്ല റഹ്‌മാനി(കണ്‍വീനര്‍), ശറഫുദ്ധീന്‍ മാരായ മംഗലം, ഹാശിം കോക്കല്ലൂര്‍, എ.പി.ഫൈസല്‍ വില്ല്യാപള്ളി, മഹ്‌മൂദ് മാഹി(ജോ.കണ്‍), വി.കെ. കുഞ്ഞഹമ്മദ് ഹാജി (ട്രഷറര്‍) എന്നിവരാണ് മുഖ്യഭാരവാഹികള്‍.
സബ്‌കമ്മറ്റി ഭാരവാഹികള്‍: മുഹമ്മദലി ഷെറാട്ടണ്‍ (ഫൈനാന്‍സ്), അബ്‌ദു റസാഖ് നദ്‌വി(റിസപ്‌ഷന്‍&പ്രോഗ്രാം), ശഹീര്‍ കാട്ടാമ്പള്ളി (സ്റ്റേജ് & വെന്യൂ), നിസാമുദ്ധീന്‍(പബ്ലിസിറ്റി), ഇബ്രാഹിം മൌലവി(ലൈറ്റ്& സൌണ്ട്), അശ്‌റഫ് മലയില്‍(ആര്‍ട്‌സ്), ശറഫുദ്ധീന്‍ മാരായമംഗലം(വളണ്ടിയര്‍ & റീഫ്രഷ്‌മെന്റ്).ചടങ്ങ് സമസ്‌ത ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്‌തു. ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.പി അലി മുസ്ല്യാര്‍, കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാമ്പള്ളി, കുന്നോത്ത് കുഞ്ഞബ്‌ദുല്ല ഹാജി, സലീം ഫൈസി, നൌഷാദ് വാണിമേല്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും എസ്.എം.അബ്‌ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളുടെ പ്രഥമ യോഗം 30 ന് വെള്ളിയാഴ്‌ച 7 മണിക്ക് മനാമ സമസ്‌ത ഓഫീസില്‍ ചേരും മുഴുവന്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് ഓഫീസില്‍ നിന്നറിയിച്ചു.