സമസ്ത പ്രചാരണ സമ്മേളനം 29 ന് (നാളെ) ദമ്മാമില്‍

ദമ്മാം : സത്യസാക്ഷികളാവുക എന്ന സന്ദേശവുമായി ഫെബ്രുവരി 23-26 തിയ്യതികളില്‍ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ 29 (നാളെ) വ്യാഴാഴ്ച രാത്രി 9.30 ന് ദമ്മാം സഫ ഓഡിറ്റോറിയത്തില്‍ പ്രചാരണ സമ്മേളനം നടത്താന്‍ DIC യില്‍ ചേര്‍ന്ന ദമ്മാമിലെ സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. സമ്മേളന വിജയത്തിനായി 85 അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.