സമസ്ത ജില്ലാ സെക്രട്ടറി ശൈഖുനാ എന്‍.വി ഖാലിദ് മുസ്ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട്്് ജില്ലാ സെക്രട്ടറിയുമായ എരംമംഗലം മക്കുഴിക്കണ്ടി എന്‍.വി ഖാലിദ് മുസ്ലിയാര്‍ (69) അന്തരിച്ചു. സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍, നന്തി ദാറുസ്സലാം അറബിക് കോളജ് എക്്്സിക്യൂട്ടീവ് നിര്‍വാഹക സമിതി മെമ്പര്‍, ഉപദേശക സമിതി അംഗം, നാദാപുരം തലായി ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. 
കടമേരി റഹ്മാനിയ്യ അറബിക് കോളജ്, കിഴക്കോത്ത്, കൂടത്തായി, കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളജ്, , കുന്നുമ്മക്കര, കോരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രിന്‍സിപ്പലായും മുദരിസ്സായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: സല്‍മ, റയ്ഹാനത്ത്, മുനീര്‍, മൈമൂന. മരുമക്കള്‍: ലത്തീഫ് ഫൈസി പൂനൂര്‍, സുബൈര്‍ കാക്കൂര്‍, ശുക്കൂര്‍ മുസ്ലിയാര്‍ ഈര്‍പ്പോണ, തസ്നീം കേളോത്ത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്ത്വം നല്‍കി. ഖാലിദ് മുസ്ല്യാരുടെ നിര്യാണം സമസ്തക്കും സമുദായത്തിനും കനത്ത നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി, ജില്ലാ ലീഗ് പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ അനുശോചിച്ചു.