ജാമിഅഃ സമ്മേളനം മെസേജ്‌ വാഗണ്‌ നാളെ (1) തുടക്കം

പട്ടിക്കാട്‌ : ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌ 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന സുവര്‍ണ ജൂബിലി ഉദ്‌ഘാടന സമ്മേളനത്തിന്റെ മെസേജ്‌ വാഗണുകള്‍ നളെ ആരംഭിക്കും. ജനുവരി 1,2,3 തിയ്യതികളില്‍ നടക്കുന്ന മെസേജ്‌ വാഗനുകളുടെ ഉല്‍ഘാടന ചടങ്ങ്‌ ഞായറാഴ്‌ച 9 മണിക്ക്‌ ജാമിഅയില്‍ നടക്കും. ഉത്തര മേഖല, മധ്യമേഖലകളിലായി നടക്കുന്ന മെസേജ്‌ വാഗണുകള്‍ക്ക്‌ സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ എന്നിവര്‍ ക്യാപ്‌റ്റന്‍മാരായിരിക്കും. ജാഥാ ക്യാപ്‌റ്റന്‍മാര്‍ക്ക്‌ പതാക കൈമാറി സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.