കാസര്‍കോട് : സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പരിക്ക
ഖാസിയുമായിരുന്ന സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ
മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടും
സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാസ്‌തവ വിരുദ്ധമായ
റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും നടന്നുവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജനുവരി
5 ന് രാജ്‌ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ മുന്നോടിയായി ജില്ലയിലെ എല്ലാ
ശാഖകളിലും ഇന്ന് (31 ശനി) SKSSF ന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തമെന്നും
ജനുവരി 5ന് നടക്കുന്ന രാജ്‌ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കാനും SKSSF കാസര്‍കോട്
ജില്ലാസെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍
അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍
സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍ , ബഷീര്‍ ദാരിമി തളങ്കര, ഹാഷിം
ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട,
മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി കോട്ടപ്പുറം തുടങ്ങയിവര്‍
സംബന്ധച്ചു.