എഡ്യൂകാള്‍ ഉദ്‌ഘാടന സംഗമം ഡിസംബര്‍ 31 ന്‌

കോഴിക്കോട്‌ : SKSSF ഡല്‍ഹി ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ്‌ പ്രോഗ്രാം (എഡ്യൂകാള്‍ 2012) ന്റെ ഉദ്‌ഘാടന സംഗമം ഡിസംബര്‍ 31 ന്‌ രാവിലെ 10 മണിക്ക്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ നടക്കും. സംസ്ഥാനത്തിന്‌ പുറത്ത്‌ വിശിഷ്യ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളെയും അവിടെ ലഭ്യമായ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പഠന താമസത്തിനുള്ള ചിലവുകള്‍ മറ്റു വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്‌ എത്തിക്കുകയാണ്‌ എഡ്യൂകാള്‍ ലക്ഷ്യമിടുന്നത്‌. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെ.എന്‍.യു, ഐ.ഐ.ടി ഡല്‍ഹി, ജാമിയ മില്ലിയ്യ, ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാസ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ഡല്‍ഹി, അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, മൗലാന ആസാദ്‌ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്‌, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ലോ അക്കാദമി തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിക്കുന്നതാണ്‌. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ skssfdelhi@gmail.com എന്ന മെയിലിലോ അല്ലെങ്കില്‍ 09946313613, 09746129259 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.