കാസര്‍കോട് : കാസര്‍കോട്
ജനറല്‍ ആശുപത്രിയില്‍ തുടര്‍ന്നുവരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചും ഇഞ്ചക്ഷന്‍
മാറിക്കുത്തി 32 വയസ്സ് പ്രായമുളള ഷരീഫ് എന്ന യുവാവ് മരിച്ച സംഭവത്തില്‍
ഡ്യൂട്ടി ഡോക്‌ടറേയും നേഴ്‌സിനേയും സര്‍വ്വിസില്‍ നിന്ന് പിരിച്ചുവിട്ട്
കൊലകുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് SKSSF കാസര്‍കോട്
ജില്ലാനേതാക്കള്‍ ജനറല്‍ ആ ശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന്
ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,
ഹാരീസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, ബഷീര്‍ ദാരിമി തളങ്കര, ഹാഷിം
ദാരിമി ദേലംപാടി, ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലംപാടി, ഹാരീസ് ബെദിര, മൂസ കുണ്ടാര്‍,
യൂസഫ് കിന്നിംഗാര്‍, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പിന്നീട് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ലാനേതാക്കളെ പോലീസ് അറസ്റ്റ്
ചെയ്‌ത് നീക്കി.