കാസര്‍കോട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന
പ്രമേയവുമായി ജനുവരി 26ന് SKSSF കാസര്‍കോട് ജില്ലാകമ്മിറ്റി മഞ്ചേശ്വരത്ത്
വെച്ച് നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണത്തിന് വര്‍ണ്ണാഭമായ തുടക്കം. തളങ്കര
മാലിക്ദീനാര്‍ മഖാം സിയാറത്തോടുക്കൂടി പാണക്കാട് സയ്യിദ് മുഈനലി ശിഹാബ്
തങ്ങള്‍, മംഗലാപുരം-ചെമ്പരിക്ക സംയൂക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര് ,
സുന്നിമഹല്ല് ഫെഡറേഷന് ജില്ലാജനറല്‍ സെക്രട്ടറി പി.ബി.അബ്ദുറസാഖ് എം.എല്‍.എ
എന്നിവര്‍ നിര്‍വഹിച്ചു. SKSSF ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, മജീദ് ബാഖവി
മാലിക്ദീനാര്‍ , ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, സയ്യിദ് ഹാദി തങ്ങള്‍,
ബഷീര്‍ ദാരിമി തളങ്കര, മൊയ്തീന് ചെര്‍ക്കള, ഫാറൂഖ് കൊല്ലംപാടി, സിറാജുദ്ദീന്
ഖാസിലൈന്‍, സയ്യിദ് തളങ്കര, ഇക്ബാല്‍ തളങ്കര, ഇസ്മായില്‍ ദാരിമി ഈശ്വരമംഗലം
തുടങ്ങിയവര്‍ സംബന്ധിച്ചു.