മംഗലാപുരം : സമസ്ത സംസ്ഥാന ഉപാധ്യക്ഷനും, മംഗലാപുരം - ചെമ്പരിക്ക സംയുക്ത ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും, സി ബി ഐ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും, സി ബി ഐ യുടെ പുതിയ വിംഗിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് മംഗലാപുരം സി എം ഉസ്താദ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (20.12.2011) ഉച്ചയ്ക്ക് 2.30 ന് മംഗലാപുരം കളക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. മംഗലാപുരം അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. കീഴൂര്‍ - മംഗലാപുരം ദക്ഷിണ കന്നഡ ഖാസി ത്വാഖ അഹമ്മദ് മൗലവി, സയ്യിദ് സൈനുല്‍ ആബിദ്ദിന്‍ തങ്ങള്‍ കുന്നുങ്കൈ, യു ടി ഖാദര്‍ എം എല്‍ എ, സോന മമ്മുഞ്ഞി ഹാജി, ഹാജി മുഹമ്മദ് ഹനീഫ്, കല്ലട്ര മാഹിന്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങി മത രാഷ്ട്രീയ സംഘടന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.