കരിങ്കല്ലത്താണി: ദേശീയപാത 213ലെ നാട്ടുകല്‍ മഖാം ഉറൂസിന് കൊടിയേറി. അഞ്ച് ദിവസങ്ങളിലായാണ് ചടങ്ങുകള്‍. രാവിലെ നടന്ന മഖാം സിയാറത്തിന് അല്‍ഹാജ് സി.പി. മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഇമ്പിച്ചികോയ തങ്ങള്‍ പതാക ഉയര്‍ത്തി. രാത്രി അഹമ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം ഉണ്ടായി. വെള്ളിയാഴ്ച ദിക്ര്‍ ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. അന്നദാനം, മൗലീദ് പാരായണം എന്നിവയും ഉണ്ടാകും.