അബൂദാബി
: സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം
വര്‍ഷിക സഹാസമ്മേളന പ്രചരണാര്‍ത്ഥം
യു.എ.ഇ.
യില്‍ പര്യടനം
നടത്തുന്ന SKSSF സംസ്ഥാന
വൈസ് പ്രസിഡന്റ് നാസര്‍
ഫൈസി കൂടത്തായി ഇന്ന് (22/12/2011
വ്യാഴം)
അബൂദാബിയില്‍
പ്രഭാഷണം നടത്തും.
ഡിസംബര്‍ 22
വ്യാഴാഴ്ച
വൈകുന്നേരം 7 മണിക്ക്
ഇന്ത്യന്‍ ഇസ്ലാമിക്
സെന്ററില്‍ നടക്കുന്ന പ്രഭാഷണ
പരിപാടിയില്‍ സുന്നി യുവജന
സംഘം സംസ്ഥാന ജന. സെക്രട്ടറി
പ്രൊഫസര്‍ ആലിക്കുട്ടി
മുസ്ലിയാര്, SKSSF യു.എ.ഇ.
നാഷണല്‍
കമ്മിറ്റി പ്രസിഡന്റ് സയ്യിദ്
ശുഐബ് തങ്ങള്‍, ഇന്ത്യന്‍
ഇസ്ലാമിക് സെന്റര്‍ വൈസ്
പ്രസിഡന്റ് ഡോക്ടര്‍ ഒളവട്ടൂര്‍
അബ്ദുറഹ്മാന് ബാഖവി,
ജന.സെക്രട്ടറി
മൊയ്തു ഹാജി കടന്നപ്പള്ളി,
കെ.എം.സി.സി.
സംസ്ഥാന ജന.
സെക്രട്ടറി
ശറഫുദ്ദീന്‍ മംഗലാട് തുടങ്ങിയവര്‍
സംബന്ധിക്കും.
ഇസ്ലാമിക്
സെന്റര്‍ വൈസ് പ്രസിഡന്റ്
ഒളവട്ടൂര്‍ അബ്ദുറഹ്മാന്
ബാഖവിയുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗം പരിപാടിക്ക്
അന്തിമ രൂപം നല്കി.
യോഗത്തില്‍
എം.പി.
മമ്മിക്കുട്ടി
മുസ്ലിയാര്, കരീം
ഹാജി, സയ്യിദ്
അബ്ദുറഹ്മാന് തങ്ങള്‍,
പല്ലാര്‍
മുഹമ്മദ് കുട്ടി മുസ്ലിയാര്,
കെ.വി.
ഹംസ മുസ്ലിയാര്,
സഅദ് ഫൈസി,
കുഞ്ഞിപ്പു
മുസ്ലിയാര്, അബ്ദുല്‍
അസീസ് കളിയാടന്‍, അബ്ദുല്ല
നദ്വി, അബ്ബാസ്
മൗലവി, യൂസുഫ്
ദാരിമി, റശീദ്
ഫൈസി, സജീര്‍
ഇരിവേരി, ഉമര്‍
ഹാജി, അബ്ദുല്ല
ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
സംഘടന സമിതി
കണ്‍വീനര്‍ ഹാരിസ് ബാഖവി
സ്വാഗതവും ഉസ്മാന് ഹാജി
നന്ദിയും പറഞ്ഞു.